കാസര്‍കോട് ജില്ല - അറിയിപ്പുകള്‍
ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസനവകുപ്പിന്റെ 2024-25 വാര്‍ഷിക പദ്ധതി പ്രകാരം പനത്തടി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഒരു പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ് എന്നീ പദ്ധതി ഘടകങ്ങളില്‍ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ള പനത്തടി ഗ്രാമ പഞ്ചായത്തിലെ ക്ഷീരകര്‍ഷകരില്‍ നിന്നും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 16മുതല്‍ 31വരെ ക്ഷീരവികസന വകുപ്പിന്റെ https;//ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന റജിസ്റ്റര്‍ ചെയ്തു അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 04994 255475.
കലാ മത്സരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2024 ഡിസംബര്‍ 22 മുതല്‍ 31 വരെ പള്ളിക്കര ബേക്കലില്‍ സംഘടിപ്പിക്കുന്ന ആഗ്രോ കാര്‍ണിവലിനോട് അനുബന്ധിച്ച് ഡിസംബര്‍ 25ന് അഖില കേരള കൈകൊട്ടി മത്സരവും ഡിസംബര്‍ 30ന് ജില്ലാതല വനിതകള്‍ക്കായുള്ള ഒപ്പന മത്സരവും സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന കൈ കൊട്ടി കളി മത്സര ടീം ഡിസംബര്‍ 22നും ഒപ്പന മത്സര ടീം ഡിസംബര്‍ 25നും രജിസ്‌ട്രേഷന്‍ നടത്തണം. ടീമിനെ തെരഞ്ഞടുക്കാന്‍ ടീമുകള്‍ മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോടുകൂടി അയക്കണം. ഫോണ്‍- 9605593458, 9744434003.
ജന്തുക്ഷേമ അവാര്‍ഡ്; അപേക്ഷകള്‍ ക്ഷണിച്ചു
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നടപ്പ് വര്‍ഷത്തില്‍ മൃഗ സംരക്ഷണ മൃഗക്ഷേമ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും അവര്‍ നടപ്പിക്കാക്കിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്, ഫോട്ടോകള്‍ എന്നിവ സഹിതം വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 27നകം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, അണങ്കൂര്‍, കാസര്‍കോട് - 671121 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 04994 224624.
ട്യൂഷന്‍ അധ്യാപക കൂടിക്കാഴ്ച 18ന്
കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ അജാനൂര്‍, പുല്ലൂര്‍ പെരിയ, പള്ളിക്കര, ഉദുമ ഗ്രാമ പഞ്ചായത്തുകളിലെ അഞ്ച് എസ്.സി കമ്മ്യൂണിറ്റി ഹാളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു. അജാനൂരില്‍ മൂലക്കണ്ടം, രാവണേശ്വരം എന്നവിടങ്ങളിലും പുല്ലൂര്‍ പെരിയ നവോദയ നഗറിലും പള്ളിക്കര നെല്ലിയടുക്കയിലും ഉദുമ നാലാംവാതുക്കലുമാണ് കാസര്‍കോട് ധന്വന്തരി കേന്ദ്രയുടെ സഹായത്തോടെ പട്ടകിജാതി വികസന വകുപ്പ് ജനുവരി, ഫ്രെബുവരി മാസങ്ങളില്‍ ട്യൂഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് മുതല്‍ 10 വരെയുളള വിദ്യാര്‍ത്ഥികളെ വാര്‍ഷിക പരീക്ഷക്ക് സജ്ജമാക്കലും പഠനത്തില്‍ പിറകിലുള്ളവര്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ നല്‍കലുമാണ് ലക്ഷ്യം. വൈകുന്നേരങ്ങളില്‍ രണ്ട് മണിക്കൂര്‍ വീതം മാസം ചുരുങ്ങിയത് 22 ക്ലാസ്സുകള്‍ എടുക്കുന്നതിന് ഏഴായിരം രൂപ ഹോണറേറിയം ലഭിക്കും. പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെടുന്ന അധ്യാപക യോഗ്യതയുള്ള മേല്‍ പ്രദേശങ്ങളില്‍ താമസക്കാരായവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 18ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
അധ്യാപക ഒഴിവ്; കൂടിക്കാഴ്ച്ച 19 ന്
ജി എഫ് വി എച്ച് എസ് എസ് ചെറുവത്തൂര്‍ സ്‌കൂളില്‍ എല്‍.പി.എസ്.ടി മലയാളം തസ്തികയിലേക്ക് ഡിസംബര്‍ 19ന് ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍- 04672 261470, 9447851758.
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി ബാച്ചിലേക്ക് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ ഇന്‍ കണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 9495371160
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്ങ്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലയിലെ വില്ലേജ് സിറ്റിങ്ങുകള്‍ ജനുവരി എട്ട് മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടക്കും. 18 മുതല്‍ 55 വരെ പ്രായമുള്ളവര്‍ക്ക് അംഗത്വമെടുക്കാനും നിലവില്‍ അംഗങ്ങളായവര്‍ക്ക് അംശാദായം അടച്ച് അംഗത്വം പുതുക്കുവാനും സിറ്റിങ്ങില്‍ അവസരമുണ്ടാകും. അംഗങ്ങള്‍ക്ക് കുടിശ്ശിക കാരണം ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനായി ഇത് സംബന്ധിച്ച ബാധവത്കരണവും സിറ്റിങ്ങിനോടൊപ്പം നടത്തും. രാവിലെ 10 മുതലാണ് സിറ്റിങ്ങ്. ഡിസംബര്‍ 18ന് കൊളത്തൂര്‍ വില്ലേജിലെ സിറ്റിങ്ങ് നയനാര്‍ സ്മാരക ഗ്രന്ഥാലയം, പെര്‍ളടുക്കയിലും, ഡിസംബര്‍ 27ന് പാടി വില്ലേജിലെ സിറ്റിങ്ങ് ചെങ്കള ഗ്രാമപഞ്ചായത്ത് ഓഫീസിലും ഡിസംബര്‍ 30ന് കുഡ്ലു, കാസര്‍കോട് എന്നീ വില്ലേജുകളിലെ സിറ്റിങ്ങ് കമ്പാര്‍ അംഗനവാടിയിലും നടക്കും. അംഗത്വം എടുക്കുന്നതിനായി ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, വയസ്സ് തെളി യിക്കുന്ന രേഖ, ഫോട്ടോ 2 എണ്ണം കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്. ഫോണ്‍- 04672-207731, 9847471144
വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ നീന്തല്‍ പരീക്ഷ 21, 23 തീയതികളില്‍
ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ട്രെയിനീ) (I എന്‍.സിഎ എസ്.സി) (കാറ്റഗറി നം. 287/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള നീന്തല്‍ പരീക്ഷ ഡിസംബര്‍ 21, 23 തീയതികളിലായി കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസസ് അക്കാദമി, തൃശ്ശൂരില്‍ (നിയര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, വിയ്യൂര്‍, തൃശ്ശൂര്‍) നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കേറ്റുകളും സഹിതം ഹാജരാകണം. നീന്തല്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അന്നേ ദിവസം തന്നെ സര്‍ട്ടിഫിക്കേറ്റ് പരിശോധനയും നടത്തും.
കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിലേക്കുള്ള രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ 20ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി കാസര്‍കോട് പെരിയയില്‍ പ്രവര്‍ത്തിക്കുന്ന എസ് എന്‍ കോളേജില്‍ ഡിസംബര്‍ 20 ന് രാവിലെ 10ന് രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജോലി നേടാന്‍ ആവശ്യമായ ഇന്റര്‍വ്യൂ ട്രെയിനിംഗ്. ഇംഗ്ലീഷ് ക്ലാസുകള്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് തുടങ്ങിയവ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ആജീവനാന്തം സൗജന്യമായി എംപ്ലോയബിലിറ്റി സെന്റര്‍ വഴി ലഭ്യമാണ്. ജോലി കരസ്ഥമാക്കാന്‍ എല്ലാ ആഴ്ച്ചയും സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂവും നടത്തും. പ്രായ പരിധി 18-35. യോഗ്യത എസ്.എസ്.എല്‍.സി മുതല്‍. ഫോണ്‍- 9207155700.