കാസര്‍കോട് ജില്ലയില്‍ - അറിയാന്‍- മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം..

കേരള പി.എസ്.സി അഭിമുഖം
2023 ആഗസ്ത് 16, 2023 നവംബര്‍ 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം, കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എന്‍സിഎ - എസ്.ടി,എ സിസിസി ,എച്ച്എന്‍) (കാറ്റഗറി നം.: 212/2023, 214/2023, 215/2023, 513/2023) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27,28 തീയതികളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിേക്കാട് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും.
സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം
1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് ഏപ്രില്‍ 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം്. ഈ രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ വന്നിട്ടുള്ള വിമുക്തഭടന്‍മാര്‍ക്ക് സൈനികക്ഷേമ ഓഫീസിലെ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ ഏപ്രില്‍ 30നകം പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
അപേക്ഷാ തീയ്യതി നീട്ടി
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കാസര്‍കോട് പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയ്യതി ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം 2,00,000 രൂപയോ അതില്‍ കുറവോ ഉള്ളതും 2024-25 വര്‍ഷം നാലാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നതുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രത്യേക ദുര്‍ബല വിഭാഗക്കാരെ വാര്‍ഷികകുടുംബ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അര്‍ഹരായ അപേക്ഷകര്‍ www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ടി.ഡി.ഒ ഓഫീസുമായോ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുമായോ ബന്ധപ്പെടണം. ഫോണ്‍- 04994 255466, 04994 239969.
മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം
''സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം'' എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് മാര്‍ച്ച് ഒന്ന്,രണ്ട് തീയതികളില്‍ മടികൈ ടി എസ് തിരുമുമ്പ് സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ''സമം'' സാംസ്‌കാരികോത്സവത്തില്‍ സ്ത്രീ സമത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. നിബന്ധനകള്‍- സ്ത്രീ സമത്വം അടിസ്ഥാനമാക്കി സ്വന്തമായി മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയും സ്ത്രീ സമത്വം പശ്ചാത്തലമാക്കി എടുത്ത സെല്‍ഫി ഫോട്ടോയും ആണ് അയക്കേണ്ടത്, മത്സരം വനിതകള്‍ക്ക് മാത്രമാണ്, പ്രായപരിധിയില്ല, ഫോട്ടോകള്‍ ടൈം സ്റ്റാമ്പോടു കൂടി ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകെ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. അയക്കുന്ന ഫോട്ടോയില്‍ മറ്റാരെങ്കിലും അവകാശവാദം ഉന്നയിക്കുകയും ആയതു തെളിയിക്കപ്പെടുകയും ചെയ്യുന്ന പക്ഷം അയോഗ്യരാക്കപ്പെടുന്നതാണ്. ഒന്നാം സമ്മാനം -3000,രണ്ടാം സമ്മാനം -2000,മൂന്നാം സമ്മാനം -1000. ഇ മെയില്‍- [email protected]. ഫോണ്‍-9744376346.
ഗതാഗതം നിയന്ത്രണം
മടിക്കൈ പഞ്ചായത്തിലെ മേക്കാട്ട് ചാളക്കടവ്, പൂത്തക്കാല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് ഒമ്പത് വരെ മേക്കാട്ട് സ്‌കൂള്‍ മുതല്‍ ചാളക്കടവ് വരെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി ഉല്ലാസ യാത്ര
കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍േേകാട് യൂണിറ്റില്‍ നിന്നും ഫെബ്രുവരി 26ന് വയനാട് യാത്ര സംഘടിപ്പിക്കുന്നു. ബാണാസുര ഡാം, പൂക്കോട് തടാകം, എന്‍ ഊര്, ഹണി മ്യൂസിയം എന്നിവ കൂടാതെ തോല്‍പ്പെട്ടി വനത്തിലൂടെ രാത്രിയില്‍ ജംഗിള്‍ സഫാരിയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ഫെബ്രുവരി 26ന്് പുലര്‍ച്ചെ നാലിന് കാസര്‍കോട് നിന്നും പുറപ്പെട്ട് ഫെബ്രുവരി 27ന് പുലര്‍ച്ചെ ആറിന് കാസര്‍കോട് തിരിച്ചെത്തും. ഫോണ്‍- 8848678173, 9447547154.
സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാസര്‍കോട് ജില്ലയിലെ കാറ്റഗറി നമ്പര്‍ 503/2023, 204/2023 പ്രകാരമുള്ള വിവിധ വകുപ്പുകളിലേക്കുള്ള ക്ലര്‍ക്ക്, ക്ലര്‍ക്ക് ബൈ ട്രാന്‍സ്ഫര്‍ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അഭിമുഖം 27,28 തീയ്യതികളില്‍
2023 ഡിസംബര്‍ 30 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം, കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (ഡയറക്ട്)കാറ്റഗറി നം709/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27,28 തീയതികളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും.