കാസര്‍കോട് ജില്ലയില്‍-അറിയാന്‍

പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27 ന്

എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷനും സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്കെ നികട്-ജില്ല വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഫെബ്രുവരി 27 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ നടത്തും.പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റി ലിമിറ്റഡ്, സൗത്ത് ബസാര്‍, പയ്യന്നൂര്‍, കണ്ണൂര്‍.ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതിയകോട്ട, കാസര്‍കോട്. എന്നിവിടങ്ങളിലാണ് പരിപാടി.. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം കേന്ദ്രങ്ങളിൽ അന്നേ ദിവസം ഹാജരാകണം.

ഹരിത കേരളം റെസിഡൻറ്സ് അസോസിയേഷൻ യോഗം 21ന് ഡി പി സി ഹാളിൽ

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ജില്ലാ ഓഫീസിൻറെ നേതൃത്വത്തിൽ ഫ്രാക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയുടെയും ജില്ലയിലെ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും സംയുക്ത യോഗം 21ന് വെള്ളിയാഴ്ച രാവിലെ 10.30 ന് വിദ്യാനഗർ സിവിൽ സ്റ്റേഷനിലെഡി പി സി ഹാളിൽ നടക്കുംഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.ബാലകൃഷ്ണൻ മാലിന്യ മുക്ത നവകേരളം പദ്ധതി വിശദീകരിക്കും . യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

പി എസ് സി സൗജന്യ മത്സരപരീക്ഷ പരിശീലന ക്ലാസ് നടത്തുന്നു

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തിൽ ഫെബ്രുവരി 21 മുതല്‍ 30 ദിവസത്തെ പി എസ് സി സൗജന്യ മത്സരപരീക്ഷ പരിശീലന ക്ലാസ് ആരംഭിക്കുന്നു.മത്സരപരീക്ഷ ക്ലാസിന് പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 20നകം അപേക്ഷ കാസര്‍കോട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ കാഞ്ഞങ്ങാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എത്തിക്കണം.കുറഞ്ഞ യോഗ്യത എസ്.എസ്.എല്‍.സി .പ്രായപരിധി 18 -36 സംവരണ വിഭാഗങ്ങൾക്ക് വയസ്സിളവ് ബാധകം) പ്രവേശനം പരമാവധി 50 പേര്‍ക്ക് . കൂടുതല്‍ അപേക്ഷകള്‍ ലഭ്യമായാല്‍ യോഗ്യത അനുസരിച്ച് സൂക്ഷ്മ പരിശോധന നടത്തി 50പേരെ തെരഞ്ഞെടുക്കും.ജില്ലാ എംപ്ലോയ്‌മെൻറ് കാസര്‍കോട് .04994 255582.ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹൊസ്ദുര്‍ഗ്ഗ് : 0467 2209068

മോണ്ടിസ്സോറി , പ്രീ - പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് - വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . ഫോണ്‍ : 7994449314

രജിസ്‌ട്രേഷന്‍ ക്യാമ്പെയ്ന്‍ 22 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാസര്‍കോട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 22 ന് രാവിലെ 10 മുതല്‍ ഒരു മണിവരെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ജോലി നേടാന്‍ ആവശ്യമായ ഇന്റര്‍വ്യൂ ട്രെയിനിംഗ്. ഇംഗ്ലീഷ് ക്ലാസുകള്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് തുടങ്ങിയവ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ആജീവനാന്തം സൗജന്യമായി എംപ്ലോയബിലിറ്റി സെന്റര്‍ വഴി ലഭ്യമാണ്. കൂടാതെ ഒരു ജോലി കരസ്ഥമാക്കാന്‍ എല്ലാ ആഴ്ച്ചയും സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂവും നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം 250രൂപ ഫീസ് അടച്ച് രജിസ്ട്രേഷന്‍ അവസരം ഉണ്ടായിരിക്കും.രജിസ്ട്രേഷന് ആജീവനാന്തം കാലാവധി ഉണ്ടാകും . പ്രായ പരിധി 18-35, യോഗ്യത എസ്.എസ്.എല്‍.സി മുതല്‍. ഫോണ്‍ : 9207155700

സോഫ്റ്റ്‌വെയര്‍ പരിശീലന ക്ലാസ്സ് നടത്തും

ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍ അക്ഷയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കായി മാര്‍ച്ച് മൂന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ കാസര്‍കോട് കളക്ടറേറ്റിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംരക്ഷ സുരക്ഷ സോഫ്റ്റ്‌വെയർ പരിശീലന ക്ലാസ്സ് നടത്തും.ഫോണ്‍ - 96052168789020205635

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പരപ്പ അഡീഷണല്‍ ശിശുവികസന ഓഫീസ് പരിധിയിലെ 118 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ കവറിന് പുറത്ത് അങ്കണവാടി പ്രീ സ്‌കൂള്‍ കിറ്റ് ടെണ്ടര്‍ എന്ന് രേഖപ്പെടുത്തണം.ടെണ്ടര്‍ വിതരണം ചെയ്യുന്ന അവസാന തീയതി ഫെബ്രുവരി 24 ഉച്ചക്ക് 12.ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 24 ഉച്ചക്ക് ഒന്ന് .ടെണ്ടര്‍ തുറക്കുന്നത് ഫെബ്രുവരി 24 ന് ഉച്ചക്ക് 2.30 ന്ഫോണ്‍ : 9496270177

ടെണ്ടർ ക്ഷണിച്ചു

കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കര്‍മ്മംതോടിയില്‍ കാറഡുക്ക ഐസിഡിഎസ് ന് കീഴിലുള്ള 21 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 രാവിലെ 11.ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് 12ടെണ്ടര്‍ ഫോറം തുറക്കുന്ന തീയതി ഫെബ്രുവരി 28 ഉച്ചക്ക് 2.

ഫോണ്‍ നം. 9645651289

ടെണ്ടർ ക്ഷണിച്ചു

കാറഡുക്ക ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 92 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ ഫോറം ലഭിയ്ക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 25 രാവിലെ 11.ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 25 ഉച്ചക്ക് 12.ടെണ്ടര്‍ ഫോറം തുറക്കുന്ന തീയ്യതി ഫെബ്രുവരി 25 ഉച്ചക്ക് രണ്ട്.

ഫോണ്‍-9645651289

ടെണ്ടർ ക്ഷണിച്ചു

ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എടനീര്‍ ജിയോളജി ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ച് രാവിലെ പത്തിന്.

ഫോണ്‍ : 8592909596

കുടുംബശ്രീ - കാഡ് സെന്റര്‍ മെഗാ തൊഴില്‍മേള 25ന്

കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായുള്ള ഡി ഡി യു ജി കെ വൈ പദ്ധതിയും കാസര്‍കോട് കാഡ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കണക്ട്' 25 ജില്ലാതല മെഗാ തൊഴില്‍മേള ഫെബ്രുവരി 25 ന് രാവിലെ 10 മുതല്‍ കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തുള്ള സ്മാര്‍ട്ട് ബസാര്‍ ബില്‍ഡിങ്ങില്‍ വച്ച് നടക്കും. പത്താം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ തലം വരെ ടെക്‌നിക്കല്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളിലായി 800 ല്‍ അധികം തൊഴിലവസരങ്ങളുമായി 45 കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ എന്നിവയുമായി 25ന് രാവിലെ 10 ന് മുമ്പ് എത്തണം.ഫോൺ : 8921406090.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it