ഓര്‍ത്തുവെയ്ക്കാന്‍..
എബിസിഡി ക്യാമ്പ്
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ എബിസിഡി ക്യാമ്പിന്റെ ഭാഗമായി ആധികാരിക രേഖകളായ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ എടുക്കാന്‍ ബാക്കിയുള്ള പഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗക്കാര്‍ക്ക് ഡിസംബര്‍ ഒന്നിന് കരിവേടകം അങ്കണവാടിയില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ ക്യാമ്പിന്റെ സേവനം പരമാവധി പട്ടികവര്‍ഗ്ഗക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 9496070389.
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല; രജിസ്‌ട്രേഷന്‍ തീയ്യതി നീട്ടി
പട്ടിക വര്‍ഗ്ഗ വികസന വകുപ്പും വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ഡിസംബറില്‍ കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല നടത്തുന്നു. മാധ്യമ മേഖലയിലെ തൊഴിലവസരങ്ങള്‍ മനസ്സിലാക്കുന്നതിനും മാധ്യമപ്രവര്‍ത്തനത്തിലും താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനകം പേര്, ഫോണ്‍ നമ്പര്‍, വിലാസം സഹിതം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 8547860180