കാസര്‍കോട് ജില്ല- അറിയിപ്പുകള്‍
സബ്സിഡിയോടെ സൂക്ഷ്മ ജലസേചന സംവിധാനത്തിന് അപേക്ഷിക്കാം
കാര്‍ഷിക രംഗത്തിന്റെ സമഗ്ര പുരോഗതിക്കായി നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉല്‍പ്പാദനം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യത്തോടുകൂടി കൃഷി വകുപ്പ് നടപ്പിലാക്കുന്ന രാഷ്ടീയ കൃഷി വികാസ് യോജന (ആര്‍കെവിവൈ-പിഡിഎംസി) 2024-25 പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനമായ ഡ്രിപ്പ് കൃഷിയിടങ്ങളില്‍ സബ്സ്ഡിയോടെ സ്ഥാപിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയമായ തുകയുടെ 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ 45 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പ് ജില്ലയിലെ കൃഷി ഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭ്യമാണ്. അപേക്ഷയുടെ കൂടെ അപേക്ഷകന്റെ ആധാര്‍, ബാങ്ക് പാസ് ബുക്ക് , ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രസീതി, ജാതി സര്‍ട്ടിഫിക്കറ്റ് ( പട്ടിക ജാതി / പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം.
പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക. ഫോണ്‍- 9895050917, 9048183643, 7736421546. ഇ മെയില്‍- [email protected].
ടൂറിസം സെമിനാര്‍ സംഘടിപ്പിക്കുന്നു
കാസര്‍കോട് ജില്ലാപഞ്ചായത്ത് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഖല്‍ബിലെ ബേക്കല്‍ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി ബി.ആര്‍.ഡി.സിയുടെ സഹകരണത്തോടെ നാഷണല്‍ ടൂറിസം ഡേ ആയ ജനുവരി 25 ന് വിവിധ വിഷയങ്ങളെ അധികരിച്ച് ടൂറിസം സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30 മുതല്‍ 12.30 വരെ വനിതകള്‍ക്ക് മാത്രമായി ''ഷീടൂറിസം'' - സ്ത്രീയാത്രികരുടെ വര്‍ത്തമാനം. ഉച്ചക്ക് രണ്ട് മുതല്‍ ഏഴ് വരെ ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം സാദ്ധ്യതകള്‍, ഹോംസ്റ്റേ- സര്‍വീസെഡ് വില്ല ടൂറിസം വകുപ്പ് ക്ലാസ്സിഫിക്കേഷന്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള പരിശീലനം എന്നീ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസ്സുകള്‍ ഉണ്ടാകും. യാത്രകളെ സ്നേഹിക്കുന്ന, ടൂറിസം സംരഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍- 7012752051.
പ്രത്യേക പ്രോത്സാഹാന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ എല്‍.പി ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേക പ്രോത്സാഹാന ധനസഹായത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. 2024-25 അദ്ധ്യായന വര്‍ഷം എല്‍.പി ക്ലാസുകളില്‍ പഠിക്കുന്നതും 2025 ജനുവരി 31 വരെ 75%ല്‍ കൂടുതല്‍ ഹാജരുള്ളതുമായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. അര്‍ഹരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്സ്, മറ്റുവിവരങ്ങള്‍, രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ എക്സല്‍ഷീറ്റില്‍ തയ്യാറാക്കി ഫെബ്രുവരി ഏഴിന് വൈകുന്നേരം അഞ്ചിനകം കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. ഒപ്പ് വെച്ച ്കോപ്പി ഹാജര്‍ സംബന്ധിച്ച സാക്ഷ്യപത്രം സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04994 25566.
അഞ്ചാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കാസര്‍കോട് പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം 2,00,000 രൂപയോ അതില്‍ കുറവോ ഉള്ളതും 2024-25 വര്‍ഷം 4ാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നതുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് അപേക്ഷ നല്‍കാം. പ്രത്യേക ദുര്‍ബല വിഭാഗക്കാരെ വാര്‍ഷികകുടുംബ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അര്‍ഹരായ അപേക്ഷകര്‍ www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും പ്രസ്തുത വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. ഫെബ്രുവരി 20നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഓഫീസുമായോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുമായോ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍- 04994 25566.
കുറിഞ്ഞി ഹരിതവന സാഹിത്യ സഹവാസം
വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കോട്ടഞ്ചേരി വന വിദ്യാലയത്തില്‍ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ എഴുത്തുകാര്‍ക്കായി ഹരിതവന സഹവാസം സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ്, പ്രശസ്ത സാഹിത്യകാരന്‍ ഡോ:അംബികാസുതന്‍ മാങ്ങാട്, നിരൂപകനും കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗവുമായ ഇ.പി രാജഗോപാലന്‍, സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന്‍, ഡോ.ഇ ഉണ്ണികൃഷ്ണന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍ വിനോയ് തോമസ് കെ.എന്‍ പ്രശാന്ത് തുടങ്ങിയ കലാ സാംസ്‌കരിക രംഗത്തെ പ്രമുഖരും വനം ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. സര്‍ഗാത്മക രചനകളില്‍ പരിസ്ഥിതി സംബന്ധ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന എഴുത്തുകാര്‍ക്കൊരുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജനുവരി 25നകം 9567632408, 9961180647 വാട്‌സ്അപ്പ് നമ്പറുകളില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്ന് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ജില്ലാ മേധാവി പി. ബിജു അറിയിച്ചു. ഫോണ്‍- 9446270199.
സര്‍ട്ടിഫിക്കേറ്റ് പരിശോധന ജനുവരി 21 മുതല്‍
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 707/2023) തസ്തികയിലെ ചുരക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ സര്‍ട്ടിഫിക്കേറ്റ് പരിശോധന ജനുവരി 21 മുതല്‍ ഫെബ്രുവരി 11 വരെ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടക്കും.
ഫോണ്‍- 04994 230102.