കാസര്‍കോട് ജില്ല-അറിയിപ്പുകള്‍

ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത ഡിപ്ലോമ/ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സിൽ കേരള ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ് . പ്രായ പരിധി 40. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ് മിഷന്‍, സെക്കന്റ് ഫ്ലോർ, ജില്ലാ ആയുര്‍വേദ ആശുപത്രി, പടന്നക്കാട് പി.ഒ, കാസര്‍കോട് 671314 എന്ന വിലാസത്തില്‍ ജനുവരി 23 നകം അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷാ ഫോം https://nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഓവര്‍സിയര്‍ നിയമനം

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസിനു കീഴില്‍ കാസര്‍കോട് സബ് ഡിവിഷന്‍ ഓഫീസിലേക്ക് പി.എം.എം.എസ്.വൈ പ്രൊജക്ട് നടത്തിപ്പിന്റെ ഭാഗമായി ഓവര്‍സിയര്‍ നിയമനം നടത്തും. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ . പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ബയോഡാറ്റ , പ്രവൃത്തി പരിചയം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 28 നകം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിയര്‍ റെയില്‍വേ സ്‌റ്റേഷന്‍, കാസര്‍കോട്, എന്നാ വിരാസത്തിൽ ലഭിക്കണം. ഫോണ്‍- 04994 227258

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ ഐ.എസ്.എം/ഐ.എം.എസ്/ആയുര്‍വേദ കോളേജ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -II (ആയുര്‍വേദ) (കാറ്റഗറി നം. 531/2019) തസ്തികയുടെ റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദാക്കി.

ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം കൂടിക്കാഴ്ച്ച 24 ന്

ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജനുവരി 24 ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് മീനാപ്പീസ്കടപ്പുറത്ത് ഫിഷറീസ് ഡയറക്ടർ കാര്യാലയത്തിൽ കൂടിക്കാഴ്ച്ച നടത്തും.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.

യോഗ്യത- എം.എസ്.ഡബ്ല്യു (കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ്) /എം.ബി.എ (മാര്‍ക്കറ്റിംഗ) / ലൈവ്‌ലിഹുഡ് പ്രൊജക്ട്‌സില്‍ അഞ്ച് വര്‍ഷം പ്രവൃത്തി പരിചയത്തോടെ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി. ടൂവീലര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് അഭിലഷണീയം. പ്രായം 35 വയസ്സ് കവിയരുത്. ഫോണ്‍- 9048056622, 0467-2202537.

ഒ.ആര്‍.സി പദ്ധതി; അപേക്ഷ ക്ഷണിച്ചു

അവര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) പദ്ധതിയുടെ റിസോഴ്സ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്്ധരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ സൈക്കാട്രിക് ഡോക്ടേഴ്സ്, ക്ലിനിക്കല്‍ സെസക്കേളജിസ്റ്റ്, മറ്റ് എക്സറ്റേണല്‍ എക്സ്പേര്‍ട്ട്സ് (കണ്‍സിലേര്‍സ്/സൈക്കോളജിസ്റ്റ്, സോഷ്യ വര്‍ക്കേഴ്സ്, സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സ്, റെമെഡിയല്‍ എഡ്യുക്കേറ്റര്‍, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്), ഓഫ്ലൈന്‍ കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ സൈക്കാട്രിക് ഡോക്ടേഴ്സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മറ്റ് എക്സറ്റേണല്‍ എക്സ്പേര്‍ട്ട്സ് (കണ്‍സിലേര്‍സ്/സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സ്, റെമെഡിയല്‍ എഡ്യുക്കേറ്റര്‍, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്) എന്നീ ഒഴിവുകളാണുള്ളത്. യോഗ്യരായവര്‍ ജനുവരി 27ന് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 04994 256990.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it