കാസര്‍കോട് ജില്ല- അറിയിപ്പുകള്‍
ടെക്നിക്കല്‍ അസിസ്റ്റന്‍ നിയമനം: കൂടിക്കാഴ്ച്ച ഒമ്പതിന്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലെ കാസര്‍കോട് ജില്ലാ കാര്യാലയത്തിലേക്ക് സാങ്കേതിക വിഭാഗം ജീവനക്കാരെ നാല് മാസ കാലയളവിലേക്ക് ടെക്നിക്കല്‍ അസിസ്റ്റന്‍് തെരഞ്ഞെടുക്കുന്നു.പ്രായപരിധി 40 വയസ്സ്. യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം.പ്രതിമാസ വേതനം 25000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (2 പകര്‍പ്പ്്) ആറ് മാസത്തിനുള്ളില്‍ എടുത്ത പാസപോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കാഞ്ഞങ്ങാടുള്ള ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ കാര്യാലയത്തില്‍ ജനുവരി ഒമ്പതിന് രാവിലെ പത്തിന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 0467 2201180.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, കാസര്‍കോട് ജില്ലയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട് I നേരിട്ടുള്ള നിയമനം)(കാറ്റഗറി നം. 027/2022) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
അപേക്ഷാ തീയ്യതി നീട്ടി
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്- ഡിപ്ലോമ-അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍ : 0471-2325101, 8281114464
കെ.ഐ.ഇ.ഡി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു
എം.എസ്.എം.ഇ മേഖലയിലെ വിവിധ രജിസ്ട്രേഷന്‍ നടപടിക്രമങ്ങളെ കുറിച്ച് അറിവ് നേടുവാന്‍ ആഗ്രഹിക്കുന്ന സംരഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ജനുവരി ഒമ്പതിന് ഒരു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. കളമശ്ശേരിയില്‍ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ ല്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0484 2532890/0484 2550322/9188922785