കാസര്‍കോട് ജില്ല- അറിയിപ്പുകള്‍
ജലവിതരണം തടസപ്പെടും
ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന വിതരണ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ജനുവരി ആറ്, ഏഴ് തീയതികളില്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലും ജലവിതരണം തടസപ്പെടുമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഉപഭോക്താക്കള്‍ വാട്ടര്‍ അതോറിറ്റിയുമായി സഹകരിക്കണമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കേരള വാട്ടര്‍ അതോറിറ്റി , ഡബ്ല്യു.എസ്.പി സബ് ഡിവിഷന്‍ കാസര്‍കോട് അറിയിച്ചു.
ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി യോഗം എട്ടിന്
ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി അവലോകന യോഗം ജനുവരി എട്ടിന് രാവിലെ 11 ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പ്രവേശനപരീക്ഷ ജനുവരി 18 ന്
ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2025-26 അദ്ധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ്സിലേക്ക് നടത്തപ്പെടുന്ന പ്രവേശനപരീക്ഷ ജനുവരി 18 ന് രാവിലെ 11.30 മുതല്‍ ഉച്ചക്ക് 1.30 വരെ ജില്ലയിലെ വിവിധ കേന്ദ്രത്തില്‍ നടക്കും. റിപ്പോര്‍ട്ടിംഗ് സമയം രാവിലെ 10.30. അഡ്മിഷന്‍ ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 9496424692, 9539857126.
ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സചേഞ്ചിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ ലാപ്സായിട്ടുള്ളതുമായ 2024 ഡിസംബര്‍ 31 നകം 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്ട്രേഷന്‍ തനത് സീനിയോറിറ്റിയോടുകൂടി പുതുക്കി നല്‍കുന്നതിന് മാര്‍ച്ച് 18 വരെ അവസരം ഉണ്ട്. എംപ്ലോയ്മെന്റ് കാര്‍ഡുമായി നേരിട്ടോ ദൂതന്‍ മുഖേനയോ ഇ-പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയോ രജിസ്ട്രേഷന്‍ പുതുക്കാം. ജോലി ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവര്‍ക്കും യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായി സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഇ ആനുകൂല്യം ലഭിക്കില്ല. കൂടാതെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപ്ഡേഷന്‍ വരുത്താത്തവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നാല്‍ അപ്ഡേഷന്‍ നടത്താം. ഫോണ്‍- ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ച് കാസര്‍കോട് 4994 255582, എംപ്ലോയ്മെന്റ് എകസ്ചേഞ്ച് ഹോസ്ദുര്‍ഗ് 0467 2209068.
വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം പത്തിന്
ജനുവരി നാലിന് നടത്താനിരുന്ന വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ജനുവരി പത്തിന് ഉച്ചക്ക് ശേഷം മൂന്നിന് വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് താഹ്‌സില്‍ദാര്‍ അറിയിച്ചു.
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പാക്കേജ് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ http:www.ssportal.kerala.gov.in എന്ന വെബ്സൈറ്റ്് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 10. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്/സാമൂഹ്യ നീതി വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും രജിസ്ട്രേഷന്‍ നല്‍കിയിട്ടുള്ളവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളു. ഫോണ്‍- 04994 255033.
എം.ടി പ്രശ്നോത്തരി ജനുവരി എട്ടിന്
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍ പത്രാധിപര്‍ തുടങ്ങി മലയാള സാഹിത്യ, സാംസ്‌കാരിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയ മഹാപ്രതിഭ അന്തരിച്ച എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കളക്ടറേറ്റ് അക്ഷര ലൈബ്രറിയും സംയുക്തമായി കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ജനുവരി എട്ടിന് ഉച്ചയ്ക്ക് 1.15ന് എം.ടി പ്രശ്നോത്തരി സംഘടിപ്പിക്കുന്നത്. ജീവനക്കാര്‍ രണ്ട് പേരടങ്ങുന്ന ടീമുകളായി മത്സരത്തില്‍ പങ്കെടുക്കണം. താല്‍പര്യമുള്ളവര്‍ ജനുവരി ആറിനകം രജിസ്റ്റര്‍ ചെയ്യണം. ഗൂഗിള്‍ ഫോം- https://docs.google.com/forms/d/1ml2BkSAUfWIl3RLcufov_7o5H86OrPnS-NCCkjAl0o8/edit വിജികള്‍ക്കുള്ള സമ്മാനങ്ങള്‍ ജനുവരി ഒന്‍പതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം.ടി അനുസ്മരണ പരിപാടിയില്‍ വിതരണം ചെയ്യും.