കാസര്‍കോട് ജില്ല- അറിയിപ്പുകള്‍

ജില്ലാതല പോലീസ് കംപ്ലയന്‍സ് അതോറിറ്റി സിറ്റിംഗ് 20ന്

ജില്ലാതല പോലീസ് കംപ്ലയന്‍സ് അതോറിറ്റിയുടെ സിറ്റിംഗ് ജനുവരി 20 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനമായ ഡ്രിപ്പ് കൃഷിയിടങ്ങളില്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയമായ തുകയുടെ 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ 45 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നു. അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് പാസ്സ് ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂ നികുതി രസീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം. കാര്‍ഷിക രംഗത്തിന് സമഗ്ര പുരോഗതിക്കായി നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉല്‍പ്പാദനം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യത്തോടുകൂടി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഫോണ്‍- 9895050917, 9048183643, 7736421546.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വെസ്റ്റ് എളേരി ഗവ.(വനിത) ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്ട്സ്മാന്‍ സിവില്‍ട്രേഡ്, ഡെസക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ നിശ്ചിത യോഗ്യതയുള്ള എസ്.സി, ജനറല്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ ജനുവരി 21ന് രാവിലെ 11ന് വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നീ രേഖകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍- 04672341666.

കേരള പി.എസ്.സി കൂടിക്കാഴ്ച്ച 22ന്

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (എസ്. ടി വിഭാഗക്കാര്‍ക്ക് മാത്രം) (കാറ്റഗറി നം. 508/2023) വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ് ) മലയാളം മീഡിയം (ബൈ ട്രാന്‍സ്ഫര്‍)(കാറ്റഗറി നം. 703/2023) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 22 ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തും. ഫോണ്‍- 04994 230102.

കേരള പി.എസ്.സി കൂടിക്കാഴ്ച്ച 23,24 തീയ്യതികളില്‍

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ ( മലയാളം) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നം. 597/2023) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 23, 24 തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തും. ഫോണ്‍- 04994 230102.

നിധി ആപ്കെ നികട് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈഷേനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്കെ നികട് - ജില്ല വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ജനുവരി 27ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ദേളി, കളനാട്് സാദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. ഇ.പി.എഫ്, ഇ.എസ്.ഐ അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇ.പി.എസ് പെന്‍ഷണര്‍മാര്‍ക്കും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും ഒരേ സമയം വിവര കൊമാറ്റത്തിനും പരാതി പരിഹാരത്തിനുമുള്ള വേദിയായി പ്രവര്‍ത്തിക്കുന്ന പങ്കാളിത്ത ബോധവല്‍ക്കരണ പരിപാടിയാണിത്.

വനിതാ ഗ്രൂപ്പുകളുടെ സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് സബ്സിഡി; ഗുണഭോക്താക്കളെ ക്ഷണിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ വനിതാ ഗ്രൂപ്പുകളുടെ സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന പ്രൊജക്ടിലേക്ക് ഗുണഭോക്താക്കളെ ക്ഷണിച്ചു. ചുരുങ്ങിയത് രണ്ട് പേരടങ്ങുന്ന 18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ള വനിത ഗ്രൂപ്പുകള്‍ക്കാണ് അര്‍ഹത. ഫോണ്‍- 9188127211.

ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച്ച ജനുവരി 20 ന്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജനുവരി 18 ന് നടത്താനിരുന്ന ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജനുവരി 20 ന് രാവിലെ 10.30ന് നടക്കും. ഫോണ്‍- 0467 2217018.

കേരള രാജ്യാന്തര ഊര്‍ജ മേള; ഓണ്‍ലൈന്‍ മെഗാ ക്വിസ് സംഘടിപ്പിക്കുന്നു

എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. എല്ലാ പ്രായത്തിലും ഉള്ളവര്‍ക്ക് മത്സരിക്കാന്‍ സാധിക്കുന്ന മെഗാക്വിസില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ,www.quiz.iefk.in എന്ന പോര്‍ട്ടലിലൂടെയോ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ആദ്യഘട്ട മത്സരം ഓണ്‍ലൈനായി ഫെബ്രുവരി രണ്ടിന് വൈകീട്ട് മൂന്നിന് നടക്കും. ആദ്യഘട്ട മത്സര വിജയികള്‍ ഫെബ്രുവരി ഒന്‍പതിന് ഐ.ഇ.എഫ്.കെ വേദിയില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികള്‍ക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മറ്റ് വിജയികള്‍ക്ക് ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി 2025 ജനുവരി 26. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0471-2594922. ഇ മെയില്‍- [email protected].

രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ ജനുവരി 18 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേത്രത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാസര്‍കോട്് കാഞ്ഞങ്ങാട് മിനി സിവില്‍ സ്സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നു ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 18 ന് രാവിലെ 10 മുതല്‍ ഒരു മണിവരെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജോലി നേടാന്‍ ആവശ്യമായ ഇന്റര്‍വ്യൂ ട്രെയിനിംഗ്. ഇംഗ്ലീഷ് ക്ലാസുകള്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് തുടങ്ങിയവ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ആജീവനാന്തം സൗജന്യമായി എംപ്ലോയബിലിറ്റി സെന്റര്‍ വഴി ലഭ്യമാണ്. ജോലി കരസ്ഥമാക്കാന്‍ എല്ലാ ആഴ്ച്ചയും സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂവും നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്ട്രേഷന്‍ ചെയ്യണം. രജിസ്ട്രേഷന് ആജീവനാന്തം കാലാവധി ഉണ്ടാകും. പ്രായ പരിധി 18-35. യോഗ്യത എസ്.എസ്.എല്‍.സി മുതല്‍. ഫോണ്‍- 9207155700.

ജനുവരി 17 മുതല്‍ ഗതാഗത നിരോധനം

പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിര്‍മ്മാണം നടന്നു വരുന്ന അതിര്‍ക്കുഴി നെല്ലിക്കട്ട, നെല്ലിക്കട്ട-പൊടിപ്പള്ളം റോഡില്‍ പ്രവൃര്‍ത്തി പുരോഗമിക്കുന്നതിനാല്‍ ജനുവരി 17 മുതല്‍ ഇനി ഒരു അറിയിപ്പ് വരെ വാഹന ഗതാഗതം നിരോധിച്ചതായി കാസര്‍കോട്് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പദ്ധതി നിര്‍വ്വഹണ വിഭാഗം അറിയിച്ചു.

അസിസ്റ്റന്റ് സര്‍ജന്‍ നിയമനം; കൂടിക്കാഴ്ച്ച 21 ന്

പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി യിലേക്ക് അസിസ്റ്റന്റ് സര്‍ജന്‍ (ഡോക്ടര്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജനുവരി 21 ന് രാവിലെ 10 ന് പെരിയ സി.എച്ച്.സി യില്‍ കൂടിക്കാഴ്ച്ച നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഹാജരാകണം. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. ഫോണ്‍- 8547875617.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it