കാസര്‍കോട് ജില്ല- അറിയിപ്പുകള്‍

രേഖകള്‍ സമര്‍പ്പിക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിധവ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവര്‍ പെന്‍ഷന്‍ പാസ്സ് ബുക്ക്, ആധാര്‍, ബേങ്ക് പാസ്സ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, താമസിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഇനിയും സമര്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ അടിയന്തിരമായിബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം വിധവാ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതല്ലെന്ന് മത്സ്യബോര്‍ഡ് കണ്ണൂര്‍ മേഖലാ എക്‌സിക്യുട്ടീവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യബോര്‍ഡ് കണ്ണൂര്‍ മേഖലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍- 0497 2734587.

കെ.എസ്.ആര്‍.ടി.സി ഉല്ലാസ യാത്ര

കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ഡിസംബര്‍ ഏഴിന് ജില്ലയിലെ റാണിപുരത്തേക്കും അവിടെ നിന്ന് ബേക്കല്‍ ഫോര്‍ട്ടിലേക്കും ഒരു ദിവസത്തെ ഉല്ലാസ യാത്ര പുറപ്പെടുന്നു. റൂട്ട്, ചാര്‍ജ്ജ് എന്നിവ അറിയുന്നതിന് ഫോണ്‍- 9446862282, 8848678173. കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ഡിസംബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയിലെ പൈതല്‍ മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വാട്ടര്‍ ഫാള്‍സ് എന്നിവിടങ്ങളിലേക്ക് ഒരു ദിവസത്തെ ഉല്ലാസ യാത്ര പുറപ്പെടുന്നു. റൂട്ട്, ചാര്‍ജ്ജ് എന്നിവ അറിയുന്നതിന് ഫോണ്‍- 9446862282, 8848678173.

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ഒമ്പതിന്

കാസര്‍കോട് ഗവ. ഐ.ടി.ഐ യില്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ പത്ത് മുതല്‍ നടക്കുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേര്‍ന്ന് നടത്തുന്ന പരിപാടി വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ട്രേഡ് അപ്രന്റീസുകളെ തിരഞ്ഞെടുക്കാം. എഞ്ചിനീയറിംഗ്, നോണ്‍ എഞ്ചിനീയറിംഗ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയ ട്രേയിനികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഫോണ്‍- 9400690213, 9048790503, 04994 256440.

ആവിക്കരയില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും ഡിസംബര്‍ എട്ടിന്

പട്ടികജാതി വികസന വകുപ്പിന്റെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പദ്ധതികളുടെ ഭാഗമായി കാഞ്ഞങ്ങാട് ആവിക്കര അയ്യങ്കാളി സാംസ്‌കാരിക നിലയത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ടിന് ഞായറാഴ്ച രാവിലെ 10 ന് സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും ജില്ലാ ഗവ. ഹോമിയോ ആശുപത്രി കാഞ്ഞങ്ങാടിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുന്നത്. ജില്ലാ ഗവ. ഹോമിയോ ആശുപത്രി റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി അക്ഷയയുടെ നേതൃത്വത്തില്‍ പ്രമുഖ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത ടീച്ചറുടെ അധ്യക്ഷതയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി സരസ്വതി ഉദ്ഘാടനം ചെയ്യും. ലഹരി മുക്ത ജീവിതം, ജീവിത ശൈലീ രോഗങ്ങളും ഭക്ഷണ നിയന്ത്രണവും എന്നീ വിഷയങ്ങളില്‍ നടക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍ക്ക് ജില്ലാ ഗവ.ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.പി ദിവ്യ, നാച്യുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.സാരംഗ് കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കും.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ സെസ്സ്; അദാലത്ത് മാര്‍ച്ച് 31 വരെ നീട്ടി

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ സെസ്സ് നിയമാനുസരണം 2022 ഡിസംബര്‍ 31 വരെ നോട്ടീസുകള്‍ കൈപ്പറ്റിയിട്ടും സെസ്സ് തുക അടക്കാത്ത കെട്ടിട ഉടമകള്‍ക്കായി നടത്തി വരുന്ന അദാലത്ത് 2025 മാര്‍ച്ച് 31 വരെ നീട്ടി. ഈ കാലയളവില്‍ ഗാര്‍ഹിക കെട്ടിട ഉടമകള്‍ക്ക് പിഴ തുക കൂടാതെയും വാണിജ്യ കെട്ടിട ഉടമകള്‍ക്ക് 50%പിഴ തുകയോടു കൂടിയും സെസ്സ് തുക അടക്കാം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it