കാസര്‍കോട്-ജില്ലയില്‍ അറിയാന്‍

ഗതാഗതം നിരോധിച്ചു
മലയോര ഹൈവേ കോളിച്ചാല്‍ എടപ്പറമ്പ റോഡില്‍ പള്ളാഞ്ചി-പരപ്പ-കാവുങ്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി പി.എം.യു എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ജെപിഎച്ച്എന്‍, ആര്‍ബിഎസ്‌കെ നേഴ്സ്; അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അര്‍ബന്‍ ജെപിഎച്ച്എന്‍, ആര്‍ബിഎസ്‌കെ നഴ്സ് തസ്തികയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫെബ്രുവരി 15 ന് വൈകുന്നേരം അഞ്ചിന് മുമ്പായി www.arogyakeralam.gov.in എന്ന വെബ് സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ അപേക്ഷിക്കണം. ലിങ്ക്- https://forms.gle/f5Aorqku3verbE9f7. ഫോണ്‍- 0467 2209466.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍; അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 15 നകം www.arogyakeralam.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഫോമില്‍ അപേക്ഷിക്കണം. ലിങ്ക് : https://forms.gle/f5Aorqku3verbE9f7 ഫോണ്‍- 0467 2209466.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച്ച ഏഴിന്
കാസര്‍കോട് ഗവ. ഐ.ടി.ഐ യില്‍ സര്‍വ്വേയര്‍ ട്രേഡിലേക്ക് ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി ഏഴിന്
രാവിലെ പത്തിന് നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബിരുദം, ഡിപ്ലോമ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എന്‍.ടി.സി, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
ഹിയറിംഗ് മാറ്റിവെച്ചു
ജില്ലയില്‍ ദേശീയപാത വികസനത്തിന് ഭൂമി എറ്റെടുത്തതുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉന്നയിച്ച് കാസര്‍കോട് ആര്‍ബിട്രേഷന്‍ കോടതിയില്‍ ഫയല്‍ ചെയ്ത പിലിക്കോട് വില്ലേജിലെ അപേക്ഷകളില്‍ ഫെബ്രുവരി 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിയറിംഗ് ഫെബ്രുവരി 25ന് രാവിലെ 10ന് നടത്തും.
'പ്രയുക്തി' സൗജന്യ തൊഴില്‍ മേള ഫെബ്രുവരി 15ന്
കാസര്‍കോട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് സീതാംഗോളിയിലുള്ള മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുയേറ്റ് സ്റ്റഡീസില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് മാലിക് ദിനാര്‍ കോളേജില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാട്ട്‌സ് ആപ് (9207155700) മുഖേനയോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഫോണ്‍- 9207155700.