കാസര്‍കോട് ജില്ല-അറിയിപ്പുകള്‍

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
2024-25 അദ്ധ്യയന വര്‍ഷം എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന 75% ഹാജര്‍ ഉള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹന ധനസഹായം നല്‍കുന്നതിനായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്‍.പി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്, 2024 -2025 അദ്ധ്യയന വര്‍ഷം 2025 ജനുവരി 31 വരെ 75% ഹാജരുണ്ടെന്ന് തെളിയിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, അക്കൗണ്ട് വിവരങ്ങള്‍ സഹിതം പരപ്പ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലോ, ഭീമനടി, പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി 20നകം ലഭ്യമാക്കണമെന്ന് ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0467 2960111.
റാങ്ക് പട്ടിക റദ്ദായി
കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്‌കുള്‍ ടീച്ചര്‍ (മാത്്സ്) (കന്നട മീഡിയം) (കാറ്റഗറി നം. 608/2023) തസ്തികയുടെ റാങ്ക് പട്ടിക ഏക ഉദ്യോഗാര്‍ത്ഥിയെ നിയമന ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് റദ്ദായി.
പാരമ്പര്യേതര ട്രസ്റ്റി നിയമനം അപേക്ഷ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല മഞ്ചേശ്വരം താലൂക്കിലുള്ള മുഗ്ഗു ഗ്രാമത്തിലെ മുഗു ശ്രീ സുബ്രായ ദേവ ക്ഷേത്ത്രില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലുള്ള കയ്യൂര്‍ ഗ്രാമത്തിലെ ആലന്തട്ട ശ്രീ മഹാ വിഷ്ണു ക്ഷേത്ത്രില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലുള്ള നീലേശ്വരം ഗ്രാമത്തിലെ പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്ത്രില്‍ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 15നകം മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കൂടിക്കാഴ്ച്ച ഫെബ്രുവരി ആറിന്
കയ്യൂര്‍ ഗവ. ഐടിഐ എംഎംവി ട്രേഡില്‍ ഈഴവ,തീയ്യ, ബില്ലവ സംവരണ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. യോഗ്യത എംഎംവി (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ബി ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടിസി/എന്‍.സി.സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് രാവിലെ 11 ന് ഐടിഐ യില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 04672-230980.
പള്ളിപ്പാറ, കോളിക്കുന്ന്, അയറോട്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്
കാസര്‍കോട് ജില്ലയില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് പള്ളിപ്പാറ, മടിക്കൈ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളിക്കുന്ന് കോടോംബേളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അയറോട്ട് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കും. ഇതുള്‍പ്പെടെ സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
കെ ഫോര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയുടെ കെയര്‍ എക്കണോമി പദ്ധതിയായ കുടുംബശ്രീ കെ ഫോര്‍ കെയര്‍ മുഖേന ഗാര്‍ഹിക പരിചരണ മേഖലയില്‍ കുടുംബശ്രീ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് കെ ഫോര്‍ കെയര്‍. വയോജന- ശിശു പരിപാലനം, രോഗീ പരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവ ശുശ്രൂഷ എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ ഒരു കുടുംബത്തിന് മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന മേഖലകളിലാണ് കെ ഫോര്‍ കെയര്‍ മുഖേന പരിശീലനം നേടിയ എക്സിക്യൂട്ടീവുകള്‍ സേവനം നല്‍കേണ്ടി വരിക. ശരീരഭാഗവും പ്രവര്‍ത്തനങ്ങളും ആരോഗ്യഗരമായ ജീവിതവും വ്യക്തിഗത ശുചിത്വവും രോഗിയുടെ അവകാശങ്ങള്‍, അണുബാധ നിയന്ത്രണവും അവയുടെ പ്രതിരോധവും നേത്ര സംരക്ഷണം, മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നവിധം, കത്തീട്രല്‍ കെയര്‍, വ്യായാമ മുറകള്‍, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ നല്‍കുന്ന വിധം, പേഷ്യന്റ് ട്രാന്‍സ്ഫറിങ് എന്നിങ്ങനെ 31 വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടാന്‍ താല്‍്പര്യമുള്ള കാസര്‍കോട് ജില്ലയിലെ എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഓക്‌സിലറി ഗ്രൂപ്പ് കുടുംബാംഗങ്ങള്‍ക്കോ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. സ്‌ക്രീനിംഗ് മുഖേന ആയിരിക്കും പരിശീലനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. അവസാന തീയതി- ഫെബ്രുവരി നാല്. ഫോണ്‍ 8943201001, 8592001222.
ക്ഷീരഗ്രാമം പദ്ധതി- അപേക്ഷകള്‍ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ 2024-25 വാര്‍ഷിക പദ്ധതി പ്രകാരം കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം നടപ്പിലാക്കുന്ന രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ് എന്നീ പദ്ധതി ഘടകങ്ങളില്‍ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ള കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ഫെബ്രുവരി ആറ് വരെ ക്ഷീരവികസന വകുപ്പിന്റെ https;//ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് സമര്‍പ്പിക്കണം. ഫോണ്‍- 04994 255475.
അപേക്ഷ ക്ഷണിച്ചു
ഗവ.ഐ.ടി.ഐ കയ്യൂര്‍ 2019-2021 സെഷനില്‍ പ്രവേശനം നേടിയ രണ്ട് വര്‍ഷ ട്രേഡുകളിലെ രണ്ടാം വര്‍ഷ ട്രെയിനികളില്‍ നിന്നും, 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പ്രവേശനം നേടിയ ഒരു വര്‍ഷ, ഒന്നാം വര്‍ഷ, രണ്ടു വര്‍ഷ ട്രേഡുകളിലും റഗുലര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും പ്രാക്ടിക്കല്‍, ട്രേഡ് തിയറി, എഞ്ചിനീയറിംഗ് ഡ്രോയിംഗ്, വര്‍ക്ക്ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്റ് സയന്‍സ്, എംപ്ലായബിലിറ്റി സ്‌കില്‍, സി ബി റ്റി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- ഫെബ്രുവരി ആറ് വൈകുന്നേരം അഞ്ച്. ഫോണ്‍- 04672 230980.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ ജില്ലയിലെ കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ധനസഹായം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാന്‍സില്‍ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
2024 ജനുവരി ഒന്നു മുതല്‍ 2024 ജനുവരി 31 വരെ ലഭ്യമായ റിസള്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ധനസഹായം നല്‍കുന്നത്. കുട്ടികള്‍ കേന്ദ്ര, കേരള സര്‍ക്കാര്‍, എയ്ഡഡ് യൂണിവേഴ്റ്റി കോളേജുകളില്‍ പഠിച്ചവരായിരിക്കണം. ജനുവരി ആറ് മുതല്‍ ജനുവരി 31ന് വൈകീട്ട് അഞ്ച് വരെ കാസര്‍കോട് ജില്ല എക്സിക്യൂട്ടീവ് ഓഫീസിലും അപ്പീല്‍ അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെയും സമര്‍പ്പിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃകയും മാനദണ്ഡങ്ങളും WWW.agriworkersfund.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
ജില്ലാതല മത്സരങ്ങള്‍ അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.കാസര്‍കോട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി മാസത്തില്‍ നടത്തും. സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രൊജക്റ്റ് അവതരണ മത്സരം ,സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം,പെയിന്റിംഗ്,പെന്‍സില്‍ ഡ്രോയിങ് എന്നിവയാണ് മത്സരങ്ങള്‍.അപേക്ഷ ഫെബ്രുവരി നാലിനകം ജില്ലകോര്‍ഡിനേറ്ററുടെ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഒരു സ്‌കൂളില്‍ നിന്നും ഒരു ഇനത്തില്‍ മൂന്ന് കുട്ടികള്‍ക്ക് വരെ പങ്കെടുക്കാവുന്നതാണ്.ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി 15ന് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കായ് https://kerala biodiversity.org. ഫോണ്‍- 9496372843.
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ഗവ: ഐടിഐയില്‍ എന്‍സിവിറ്റി അംഗീകൃത ട്രേഡുകളില്‍ 2019-2021 സെഷനില്‍ പ്രവേശനം നേടിയ രണ്ടു വര്‍ഷ ട്രേഡുകളിലെ രണ്ടാം വര്‍ഷ ട്രെയിനികളില്‍നിന്നും, 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പ്രവേശനം നേടിയ ഒരുവര്‍ഷ, ഒന്നാംവര്‍ഷ, രണ്ടുവര്‍ഷ, ആറുമാസ ട്രേഡുകളിലും റഗുലര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട (പ്രൈവറ്റ് ട്രെയിനികള്‍ ഉള്‍പ്പെടെ) ട്രെയിനികളില്‍ നിന്നും അഖിലേന്ത്യാട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍- 04994-256440, 9633048146.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡി.ടി.പി കോഴ്സ്; അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡി.ടി.പി എന്ന കോഴ്സിന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഫെബ്രുവരി ഏഴ് വരെ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പെന്റും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഫോണ്‍- 0495 2723666, 0495 2356591, 9037527407, ഇ മെയില്‍ [email protected], വെബ്സൈറ്റ് www.captkerala.com.
കൂടിക്കാഴ്ച്ച മാറ്റിവെച്ചു
അഡൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്.എം.സി വഴി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്നിന് നടത്താനിരുന്ന കൂടിക്കാഴ്ച്ച മാറ്റിവെച്ചു.