കാസര്‍കോട് ജില്ല- അറിയേണ്ടത്- സൗജന്യ തൊഴില്‍മേള..

പ്രയുക്തി' സൗജന്യ തൊഴില്‍ മേള 15ന്

കാസര്‍കോട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് സീതാംഗോളിയിലുള്ള മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുയേറ്റ് സ്റ്റഡീസില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് മാലിക് ദിനാര്‍ കോളേജില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാട്ട്‌സ് ആപ് (9207155700) മുഖേനയോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഫോണ്‍- 9207155700.

ഡിജിറ്റൽ പോസ്റ്റർ മത്സരം

ദേശീയ ക്ഷയ രോഗ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന "നിക്ഷയ് ഷിവർ 100 ദിന കർമ്മപരിപാടി" യുടെ പ്രചരണാർത്ഥം കാസറഗോഡ് ജില്ലയിലെ കോളേജ്, ഹയർ സെക്കന്ററി, ഹൈസ്കൂൾ വിദ്യാർത്ഥികൾ, സ്കൂൾ അധ്യാപകർ, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങൾക്കായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി ബി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കും. "2025 ഓടെ കാസറഗോഡ് ജില്ലയിലെ ക്ഷയരോഗ നിർമ്മാർജ്ജനം " എന്ന വിഷയത്തെ ആസ്പദമാക്കി മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഡിജിറ്റൽ പോസ്റ്ററുകളാണ് തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ പോസ്റ്ററുകളുടെ സോഫ്റ്റ്‌ കോപ്പി [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ഫെബ്രുവരി 20 നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495180695

ഹിയറിംഗ് മാറ്റിവെച്ചു

ജില്ലയില്‍ ദേശീയപാത വികസനത്തിന് ഭൂമി എറ്റെടുത്തതുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉന്നയിച്ച് കാസര്‍കോട് ആര്‍ബിട്രേഷന്‍ കോടതി മുമ്പാകെ ഫയല്‍ ചെയ്ത പെരിയ, ഷിറിയ, കുഞ്ചത്തൂര്‍, പനയാല്‍, മുട്ടത്തൊടി വില്ലേജുകളിലെ അപേക്ഷകളില്‍ ഫെബ്രുവരി 13 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മാര്‍ച്ച് ആറിന് രാവിലെ 10 ന് നടത്തും.

മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത : പ്ലസ് ടുകോഴ്സ് കാലാവധി : ആറ് മാസം.കോഴ്സിനായി അപേക്ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ക്നോളഡ്ജ് ഇക്കോണമി മിഷന്‍ കീഴില്‍ വരുന്ന കെ-ഡിസ്‌ക് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് ലഭിക്കും.ഫോണ്‍ : 8547720167

ടെണ്ടര്‍ ക്ഷണിച്ചു

കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജിയോളജി ലാബിലേക്ക് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22 വൈകുന്നേരം മൂന്ന്.ടെണ്ടര്‍ തുറക്കുന്ന തീയതി ഫെബ്രുവരി 24 രാവിലെ 11.ഫോണ്‍ : 807803156

കെ.എസ്.ആര്‍.ടി.സി 15 ന് വയനാട് യാത്ര സംഘടിപ്പിക്കുന്നു

കെ.എസ്.ആര്‍.ടി.സി കാസര്‍കോട് യൂണിറ്റില്‍ നിന്നും ഫെബ്രുവരി 15 ന് വയനാട് യാത്ര സംഘടിപ്പിക്കും. ബാണാസുര ഡാം, പൂക്കോട് തടാകം, എന്‍ ഊര്, ഹണി മ്യൂസിയം, തോല്‍പ്പെട്ടി വനത്തിലൂടെ രാത്രിയില്‍ ജംഗിള്‍ സഫാരിയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. 15 ന് രാവിലെ നാലിന് കാസര്‍കോട് നിന്നും പുറപ്പെട്ട് 16 ന് രാവിലെ ആറിന് തിരിച്ചെത്തും.ഫോണ്‍ : 9446862282 8848678173

ഹൊസ്ദുർഗ് സബ് ട്രഷറി ഓഫീസ് മാറ്റി

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഹൊസ്ദുർഗ് സബ് ട്രഷറിയുടെ പ്രവർത്തനം ആലാമി പള്ളിയിലെ പുതിയ ബസ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് താത്കാലികമായി മാറ്റി.പുതിയ കോട്ടയിലെ സബ് ട്രഷറി കെട്ടിടം പുതുക്കിപ്പണിയുന്നതിനാലാണ് താൽക്കാലിക മാറ്റം.

അപേക്ഷ ക്ഷണിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ വനിതകള്‍ക്ക് ഹോം നഴ്‌സിംങ്ങ് പരിശീലനം നല്‍കാന്‍ താല്‍പര്യം ഉള്ള ഹോസ്പിറ്റലുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9188127211

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it