കാസര്‍കോട് ജില്ല-അറിയിപ്പുകള്‍; ഗതാഗതം താല്‍ക്കാലികമായി നിരോധിക്കും

വാഹനകാസര്‍കോട് ജില്ല-അറിയിപ്പുകള്‍; ഗതാഗതം താല്‍ക്കാലികമായി നിരോധിക്കും
ജില്ലയിലെ പദ്ധതി നിര്‍വ്വഹണ വിഭാഗം കാര്യാലയം മുഖേന പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിര്‍മ്മാണം നടന്നു വരുന്ന മുനമ്പ് കല്ലളി പെര്‍ളടുക്കം ആയംകടവ് റോഡില്‍ എഫ്.ഡി.ആര്‍ പ്രവൃത്തി ആരംഭിക്കുന്നതിനാനല്‍ ഫെബ്രുവരി മൂന്ന് മുതല്‍ ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിക്കുമെന്ന് പദ്ധതി നിര്‍വ്വഹണ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി യുടെ ആഢംബര ക്രൂയിസ് കപ്പല്‍ ഉല്ലാസ യാത്ര
കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ഫെബ്രുവരി ആറിന് കൊച്ചി നെഫെര്‍റ്റിറ്റി ആഢംബര ക്രൂയിസ് കപ്പലിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. രസകരമായ ഗെയിമുകള്‍, ലൈവ് മ്യൂസിക്, ബുഫെ ഡിന്നര്‍, മ്യൂസിക് വിത്ത് ഡാന്‍സ്, അപ്പര്‍ ഡക്ക് ഡി.ജെ, വിഷ്വലൈസിംഗ് എഫക്ട്സ്, കുട്ടികളുടെ കളിസ്ഥലം, തീയേറ്റര്‍ എന്നിവ കപ്പലിനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് മണിക്കൂര്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഉതകുന്നതാണ് നെഫെര്‍റ്റിറ്റി യാത്ര. മട്ടാഞ്ചേരി പാലസ്, സിനഗോഗ് എന്നീ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ടൂര്‍ പാക്കേജ്. ഫോണ്‍- 9446862282, ൮൮൪൮൬൭൮൧൭൩
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെില്‍ ഫുള്‍ ടൈം ലാഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം. 076/2024) സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗതൊഴിലാളികള്‍ക്ക് മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം, തുടങ്ങിയ ആനുകൂല്യങ്ങളും, പെന്‍ഷന്‍കാര്‍ക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് മുതലായ ആനുകൂല്യങ്ങളും ജനുവരി 31 മുതല്‍ വിതരണം ചെയ്യുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വി.ശശികുമാര്‍ അറിയിച്ചു. 53.73 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് എല്ലാ ജില്ലകള്‍ക്കുമായി വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന ബില്‍ഡിംഗ് സെസ്സ് പിരിവ് നടപ്പിലാക്കിയതിനാല്‍ സെസ്സ് പിരിവില്‍ വര്‍ദ്ധനവ് വരുന്ന മുറയ്ക്ക് പെന്‍ഷന്‍ കുടിശ്ശിക അടക്കമുള്ള തുടര്‍ന്നുള്ള കാലയളവിലെ മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യുന്നതാണെന്നും ചെയര്‍മാന്‍ അറിയിച്ചു.