വാഷിംഗ്ടണ്‍: ആഗോള ഭീമനായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്നും ജെഫ് ബെസൊസ് പടിയിറങ്ങി. 14.38 ലക്ഷം കോടിയിലധികം ആസ്തിയുമായാണ് ലോകത്തെ അതിസമ്പന്നരില്‍ ഒന്നാമനായ ജെഫ് വിരമിക്കുന്നത്. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയാണ് ബെസോസ്. സി.ഇ.ഒ പദവിയില്യില് നിന്നും വിരമിച്ചെങ്കിലും 57 കാരനായ ഇദ്ദേഹം ഇനി ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും.
തന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയുമായി ബഹിരാകാശ സഞ്ചാരത്തില്‍ പുതുവഴികള്‍ തേടുകയാണ് ഇനി ജെഫിന്റെ ലക്ഷ്യം. അടുത്ത സുഹൃത്തും സഹോദരനുമായ മാര്‍ക്കിനൊപ്പം ബ്ലൂ ഒറിജിന്റെ ആദ്യ പേടകമായ ന്യൂ ഷെഫേഡില്‍ 20ന് ബഹിരാകാശത്തേക്ക് കുതിക്കുമെന്നും ബെസോസ് അറിയിച്ചു.
1994 ജൂലൈ അഞ്ചിനാണ് ജെഫ് ആമസോണ്‍ രൂപീകരിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ വാടക വീടിന്റെ ഗ്യാരേജില്‍ ആരംഭിച്ച കമ്പനിയെ 1.7 ട്രില്യണ്‍ മൂല്യമുള്ള ആഗോള ഭീമനായി വളര്‍ത്തിയെടുത്തതിന് പിന്നിലെ ശക്തി ജെഫ് ബെസോസ് എന്ന വ്യക്തിയുടെ കഠിനാധ്വാനവും ആത്മവിശ്വാസവും തന്നെയാണ്.
പുതിയ സി.ഇ.ഒ ആയി ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം മേധാവി ആന്‍ഡി ജാസി ചുമതലയേറ്റു. ആമസോണ്‍ കമ്പനി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് സി.ഇ.ഒ പദവിയില്‍ മാറ്റം ഉണ്ടാവുന്നത്.