ബദിയടുക്ക: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടെമ്പോ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് മാലി സ്വദേശി സുധീര്‍ (20) ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതര നിലയില്‍ കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചര മണിയോടെ മുണ്ട്യത്തടുക്ക മലങ്കരയിലാണ് സംഭവം. മണിയംപാറയില്‍ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്ന ടെമ്പോ മലങ്കരയിലെ വളവില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ചെങ്കല്ല് കയറ്റിയ ടെമ്പോ ലോറിയുടെ മുകളില്‍ ഉണ്ടായിരുന്നയാളാണ് അപകടത്തില്‍പ്പെട്ടത്.