രണ്ട് കാതുകളും മുറിച്ചെടുത്ത് സ്വര്‍ണം കവര്‍ന്നു; കവര്‍ച്ചക്കാരുടെ ക്രൂരതക്കിരയായി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂര്‍: എളയാവൂരില്‍ കവര്‍ച്ചക്കാരുടെ ക്രൂരമായ അക്രമത്തിനിരയായ വയോധിക ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. വാരം എളയാവൂരിലെ പരേതനായ പിഎ അബ്ദുല്‍ റഹീമിന്റെ ഭാര്യ പികെ ആയിഷ (75)യാണ് മരിച്ചത്. 23ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. ആയിഷയുടെ രണ്ട് കാതുകളും മുറിച്ചെടുത്താണ് സ്വര്‍ണവുമായി കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞത്. ആയിഷയുടെ നെഞ്ചും കാലും തകര്‍ക്കുകയും ചെയ്തിരുന്നു. അതീവ ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ആയിഷ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

Related Articles
Next Story
Share it