കാഞ്ഞങ്ങാട്: വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വയോധികന് മരിച്ചു. ആവിക്കരയിലെ പി. ഭാസ്കരന് (67) ആണ് മരിച്ചത്. തനിച്ച് താമസിക്കുകയായിരുന്ന ഭാസ്കരനെ ഇന്നലെ വൈകിട്ടാണ് അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകള്‍ സുരഭി ക്കൊപ്പമായിരുന്നു താമസം. സുരഭി ദിവസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ പോയിരുന്നു. ഭാര്യ: പരേതയായ സുലോചന. മരുമകന്: പ്രമോദ്.