അണയാതെ ലോസ് ഏഞ്ചല്‍സ് കാട്ടുതീ: ഭീഷണിയായി കൊടുങ്കാറ്റ്

Update: 2025-01-14 04:19 GMT

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിന്റെ ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത കാട്ടുതീ സര്‍വതും വിഴുങ്ങി പടരുകയാണ്. കാട്ടുതീ വരുത്തിവക്കുന്ന നാശനഷ്ടങ്ങള്‍ കൂട്ടിക്കൊണ്ടിരിക്കുകയാണ്.ശക്തമായ കാറ്റ് തീ ആളിപ്പടരാന്‍ കാരണമാവുമെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് .

ലോസ് ഏഞ്ചല്‍സിലുണ്ടായ തീപിടിത്തം മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. ഇവ മൂന്നും നിലവില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വലിയ തീപിടിത്തമായ പാലിസേഡ്‌സ് തീ 23,000 ഏക്കറിലധികം സ്ഥലത്താണ് നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം വരെ 14% ആയി തുടര്‍ന്നു. ഇന്ന് അതിശക്തമായ കൊടുങ്കാറ്റ് വീശുമെന്ന പ്രവചനം വന്നതിന് പിന്നാലെ 'അടിയന്തിര തയ്യാറെടുപ്പുകള്‍' നടത്തി വരികയാണെന്ന് ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസ് പറഞ്ഞു. തീപിടിത്തത്തില്‍ ഇതുവരെ 24 പേര്‍ മരിക്കുകയും 23 പേരെ ഈറ്റണ്‍, പാലിസേഡ്‌സ് ഫയര്‍ സോണുകളില്‍ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Similar News