ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തിന് മുന്നില്‍ വീണ്‌ അമ്മയും മകളും; ദൃശ്യം വൈറല്‍;സംഭവം കാസിരംഗ ദേശീയോദ്യാനത്തില്‍

Update: 2025-01-06 10:52 GMT

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമായ അസമിലെ കാസിരംഗ ദേശീയോദ്യാനം പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടമാണ്്. ദേശീയ പാര്‍ക്കിലൂടെയുള്ള ജീപ്പ് സഫാരിയാണ് സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം പകരുന്നത്. ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെയും മറ്റ് മൃഗങ്ങളെയും തൊട്ടടുത്ത് കാണാന്‍ സഫാരിയിലൂടെ സാധിക്കും. കഴിഞ്ഞ ദിവസം സഫാരിക്കിടെയുണ്ടായ സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഒരു കാണ്ടാമൃഗം ജീപ്പിന് പിന്നിലും മുന്നിലും പാര്‍ക്കിനുള്ളില്‍ നടക്കുന്നത് കാണാം. വിനോദസഞ്ചാരികള്‍ ഉള്ള മൂന്ന് ജീപ്പുകള്‍ വലത്തേക്ക് തിരിയുകയാണ്. ആദ്യത്തെ രണ്ട് ജീപ്പുകള്‍ അമിത വേഗത്തിലാണ്. പൊടുന്നനെ ഒരു പെണ്‍കുട്ടിയും അമ്മയും നിലത്തു വീഴുന്നു. സഹായത്തിനായി ഇരുവരും നിലവിളിക്കുന്നുണ്ട്. ആ സമയം മറ്റൊരു കാണ്ടാമൃഗം വിനോദസഞ്ചാരികളുടെ വാഹനത്തിന് അടുത്തേക്ക് വരുന്നത് കാണാം. ഉടനെ മറ്റൊരു ജീപ്പ് വന്ന് ഇരുവരെയും കയറ്റുകയായിരുന്നു. കഷ്ടിച്ചാണ് കണ്ടാമൃഗത്തിന് മുന്നില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത്.

കാസിരംഗയിലെ ബഗോരി റേഞ്ചിലാണ് സംഭവം. മറ്റൊരു വിനോദസഞ്ചാരിയാണ് ദൃശ്യം പകര്‍ത്തിയത്.ദേശീയോദ്യാനത്തിലെ അധികൃതര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Similar News