ചെന്നൈ: '' മരണശേഷം ആരും ദു:ഖിക്കരുത്, വാവിട്ട് കരയരുത്, വീട്ടില്‍ ആരും സങ്കടപ്പെട്ടിരിക്കരുത്. പകരം പാട്ടും നൃത്തവുമായി ആഘോഷം നടത്തണം''. മരിക്കുന്നതിന് മുമ്പ് തമിഴ്‌നാട്ടിലെ മധുരൈ ജില്ലയിലെ 96 വയസ്സുകാരി നാഗമ്മാള്‍ പറഞ്ഞ ആഗ്രഹം ഇതായിരുന്നു. ഉസിലാംപെട്ടി സ്വദേശിനിയായ നാഗമ്മാള്‍ വാര്‍ധക്യസഹജായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. മൂന്ന് തലമുറകള്‍ക്ക് നേതൃത്വം നല്‍കിയ നാഗമ്മാളിന് രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളും 78 പേരമക്കളും അവരുടെ മക്കളുമാണുള്ളത്. സന്തോഷത്തോടെ എല്ലാവരും യാത്രക്കണമെന്നായിരുന്നു നാഗമ്മാള്‍ പറഞ്ഞിരുന്നത്.നാഗമ്മാളിന്റെ ആഗ്രഹം പോലെ കുടുംബം സംഗീത പരിപാടികളും നൃത്തവും സംഘടിപ്പിച്ചു.