വൈറല്‍ റീലുണ്ടാക്കാന്‍ ട്രെയിന്‍ സീറ്റ് വലിച്ചുകീറി; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Update: 2025-01-01 05:49 GMT

തിരക്ക്, വൃത്തിക്കുറവ്, ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ, മറ്റ് പ്രശ്നങ്ങള്‍, ട്രെയിനുകളിലെ മോശം സേവനങ്ങളുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വേ പലപ്പോഴും വിമര്‍ശനം നേരിടാറുണ്ട്. എല്ലാ ക്ലാസുകളിലെയും യാത്രക്കാരില്‍ നിന്ന് പതിവായി പരാതികള്‍ വരാറുണ്ട്. ജനത്തിരക്കിലും മോശം മാനേജ്‌മെന്റും കാണിക്കുന്ന വീഡിയോകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും (ഐആര്‍സിടിസി) വിമര്‍ശനം നേരിട്ടിരുന്നുഎന്നാല്‍ ഇതിനൊക്കെ അപ്പുറം യാത്രക്കാര്‍ തന്നെ ട്രെയിനിനെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് ഈ അടുത്താണ് ചര്‍ച്ചയായത്. ഏറ്റവും ഒടുവില്‍ ട്രെയിനിന്റെ കോച്ചിനുള്ളിലെ സീറ്റ് കവര്‍ വലിച്ച് കീറുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  കോച്ചിനുള്ളിലെ സീറ്റ് കവര്‍ വലിച്ചുകീറി ഓടുന്ന ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് എറിയുന്നത് കാണാം. പുഞ്ചിരിച്ചുകൊണ്ടാണ് ഇത് മുഴുവന്‍ ചെയ്യുന്നത്. രാത്രിയില്‍ ട്രെയിനില്‍ ആളില്ലാത്ത സമയത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വീഡിയോയ്ക്ക് കീഴില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Similar News