2021ല്‍ 20 ലക്ഷം പേര്‍ കൊവിഡ് മൂലം മരിച്ചുവെന്ന് കേന്ദ്രം; റിപ്പോര്‍ട്ട് ചെയ്തതിന്റെ ആറിരട്ടി; കണക്കുകള്‍ പുറത്ത്

Update: 2025-05-09 10:15 GMT

ഡൽഹി :2021ല്‍ കൊവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗിക സംഖ്യയേക്കാള്‍ ആറിരട്ടി. കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പുറത്തുവന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഖ്യ വ്യക്തമായത്. നാല് വര്‍ഷം മുമ്പത്തെ ഔദ്യോഗിക കണക്ക് പ്രകാരം 3.3 ലക്ഷമായിരുന്നു മരണ സംഖ്യ. എന്നാല്‍ യഥാര്‍ത്ഥ കണക്ക് 20 ലക്ഷം പേരാണ് മരണപ്പെട്ടിരിക്കുന്നത്. മരണസംഖ്യ കുറച്ചുകാണിച്ചതില്‍ മുന്‍പന്തിയില്‍ ഗുജറാത്താണ്. 2021ല്‍ 5809 മരണമെന്നാണ് ഗുജറാത്തിന്റെ കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1.95 ലക്ഷം മരണമാണ് ഉണ്ടായത്. ഔദ്യോഗിക കണക്കിന്റെ 33 മടങ്ങ് വര്‍ധനവാണിത്. മധ്യപ്രദേശ്, പശ്ചിമബംഗാള്‍,ബീഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, എന്നിവിടങ്ങളിലെല്ലാം ഔദ്യോഗിക കണക്കിനെക്കാള്‍ 10 മുതല്‍ 18 മടങ്ങ് വരെ മരണ സംഖ്യ കൂടുതലാണ്. ഔദ്യോഗിക കൊവിഡ് മരണസംഖ്യയും കണക്കാക്കിയ അധിക മരണനിരക്കും തമ്മിലുള്ള ഏറ്റവും കുറഞ്ഞ വ്യത്യാസം കേരളം , ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡല്‍ഹി, എന്നിവിടങ്ങളിലാണ്. യഥാര്‍ത്ഥ കണക്ക് പുറത്തിറക്കിയത് ഈ അഞ്ച് സംസ്ഥാനങ്ങളാണ്.

Similar News