FINANCE BILL | പെന്‍ഷന്‍കാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ധനകാര്യ ബില്ല് ഭേദഗതി ചെയ്തു
By : Online correspondent
Update: 2025-03-25 14:47 GMT
ന്യൂഡല്‍ഹി: പെന്‍ഷന്‍കാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ ബില്ലിന് ഭേദഗതിയായി വ്യവസ്ഥ കൊണ്ടു വന്നു. പെന്‍ഷന്‍കാരെ വിരമിക്കല്‍ തീയതിക്കനുസരിച്ച് തരം തിരിക്കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഭേദഗതിയാണ് വരുത്തിയത്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുന്നത് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഗൂഗിളിലും യൂട്യൂബിലെയും പരസ്യങ്ങള്‍ക്കുള്ള ലെവി പിന്‍വലിച്ചിട്ടുണ്ട്. അമേരിക്കയുമായി തീരുവയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുമ്പോഴാണ് യുഎസ് കമ്പനികള്‍ക്കായുള്ള ഈ നീക്കം.