ഏഷ്യാ കപ്പ്; വിവാദം അടങ്ങുന്നില്ല; മോദിയെ വിമര്‍ശിച്ച് നഖ്‌വി രംഗത്ത്
ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാക് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ-പാക് തര്‍ക്കം അവസാനിക്കുന്നില്ല. വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും പാകിസ്ഥാന്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്വിയില്‍ നിന്ന് സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ടീം തീരുമാനമെടുക്കുകയായിരുന്നു. പ്ര്ശ്‌ന പരിഹാരത്തിന് ശ്രമിച്ച എ.സി.സി അംഗങ്ങളെ നഖ്‌വി തടയുകയും ചെയ്തിരുന്നു. ഒരു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മെഡലുകളും ട്രോഫികളും സംഘാടകര്‍ തിരികെ എടു്ക്കുകയായിരുന്നു.
പിന്നാലെയാണ് ഇന്ത്യന്‍ ടീം വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ആശംസയെ വിമര്‍ശിച്ച് മുഹമ്മദ് നഖ്‌വി രംഗത്തെത്തിയത്. ''അഭിമാനത്തിന്റെ ഘടകം യുദ്ധമാണെങ്കില്‍ പാകിസ്താന്റെ കൈകളാല്‍ പരാജയപ്പെട്ട ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. സത്യത്തെ ഒരു ക്രിക്കറ്റ് മത്സരത്തിനും തിരുത്തിയെഴുതാനാവില്ല. കളിക്കളത്തില്‍ യുദ്ധത്തെ വലിച്ചിഴയ്ക്കുന്നത് നിരാശയുടെ പ്രതിഫലനമാണെന്നും കളിയുടെ അന്ത;സത്തക്ക് കോട്ടം തട്ടുന്നതാണ്''- മുഹ്‌സിന്‍ നഖ്‌വി റിട്വീറ്റ് ചെയ്തു.