പുഷ്പ 2 പ്രീമിയര്‍ ഷോ;പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്‌ക മരണം
നേരത്തെ മരിച്ച രേവതിയുടെ മകനായ ശ്രീ തേജിനാണ് മസ്തിഷ്‌ക മരണമുണ്ടായത്.
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥീരീകരിച്ചു. നേരത്തെ മരിച്ച രേവതിയുടെ മകനായ ശ്രീ തേജിനാണ് മസ്തിഷ്‌ക മരണമുണ്ടായത്. അപകട ശേഷം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു ശ്രീ തേജ്.ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ സി.വി ആനന്ദ്, തെലങ്കാന സര്‍ക്കാര്‍ ആരോഗ്യ സെക്രട്ടറി, ഡോ.ക്രിസ്റ്റീന, എന്നിവര്‍ കുട്ടിയെ കിംസ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷ്ണര്‍ കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് വെളിപ്പെടുത്തിയത്. തിരക്കിനിടയില്‍പെട്ട് ഓക്‌സിജന്‍ കിട്ടാത്തതിനാല്‍ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടുണ്ടെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ആരോഗ്യ നില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡോ. ക്രിസ്റ്റീന വ്യക്തമാക്കി.ഡിസംബര്‍ നാലിനാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്ന് തിരക്കില്‍ അപകടമുണ്ടായത്.