ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി കൂട്ടുകെട്ടിലൊരുങ്ങുന്ന ജീത്തു ജോസഫ് ചിത്രം മിറാഷിന്റെ ചിത്രീകരണം പൂര്‍ത്തിയായി

Update: 2025-03-19 08:41 GMT

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി കൂട്ടുകെട്ടിലൊരുങ്ങുന്ന ജീത്തു ജോസഫ് ചിത്രം മിറാഷിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 48 ദിവസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞദിവസമാണ് അവസാനിച്ചത്. ലൊക്കേഷനില്‍ നിന്നുള്ള പാക്കപ്പ് ദൃശ്യങ്ങള്‍ ജീത്തു ജോസഫ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് എസ് സ്റ്റുഡിയോ, സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കിഷ്‌കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപര്‍ണ്ണ ബാലമുരളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണ് മിറാഷ്. ഇവര്‍ക്ക് പുറമെ ഹക്കിം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രം ബോക്‌സ് ഓഫീസില്‍ ഗംഭീര ഹിറ്റായിരുന്നു. തൃശ്ശിവപേരൂര്‍ ക്ലിപ്തം, സണ്‍ഡേ ഹോളിഡേ, ബി ടെക്, 2018, കിഷ്‌കിന്ധ കാണ്ഡം എന്നീ ചിത്രങ്ങളില്‍ മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ആസിഫും അപര്‍ണയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് മിറാഷ്. ജീത്തു നേരത്തെ കൂമന്‍ എന്ന ചിത്രത്തിലൂടെ ആസിഫിനെയും മിസ്റ്റര്‍ & മിസ് റൗഡി എന്ന ചിത്രത്തിലൂടെ അപര്‍ണയെയും സംവിധാനം ചെയ്തിട്ടുണ്ട്.

നവാഗതനായ സേതുനാഥ് പത്മകുമാറിന്റെ അഭ്യന്തര കുട്ടാവലിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആസിഫ്. ഏപ്രില്‍ 3 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

രാജ് ബി ഷെട്ടിക്കൊപ്പം സൈക്കോളജിക്കല്‍ ത്രില്ലറായ രുധിരം എന്ന ചിത്രത്തിലാണ് അപര്‍ണ അവസാനമായി അഭിനയിച്ചത്.

മിറാഷിന്റെ ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍ തറക്കാട്, തിരക്കഥ, സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റിംഗ്: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വി എഫ് എക്‌സ് സൂപ്പര്‍ വൈസര്‍: ടോണി മാഗ്മിത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്രീന ജീത്തു, ലൈന്‍ പ്രൊഡ്യൂസര്‍: ബെഡ് ടൈം സ്റ്റോറീസ്, സ്റ്റീല്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, പി.ആര്‍.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Full View

Similar News