ധ്രുവ് വിക്രം നായകനായെത്തുന്ന 'ബൈസണ്‍' എന്ന ചിത്രത്തിലെ 'തീകൊളുത്തി' എന്ന് തുടങ്ങുന്ന മനോഹര ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

നിവാസ് കെ പ്രസന്നയാണ് ഗാനം ആലപിച്ചിരിക്കുന്നത്;

Update: 2025-09-02 06:35 GMT

മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ എന്ന ചിത്രത്തിലെ തീകൊളുത്തി എന്ന് തുടങ്ങുന്ന മനോഹര ഗാനം പുറത്തുവിട്ടു. ദീപാവലിയുടെ ഭാഗമായി ഒക്ടോബര്‍ 17ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് നിവാസ് കെ പ്രസന്നയാണ്. ഇവര്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

മാരി സെല്‍വരാജ് ആണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. മാരിയും നിവാസും ആദ്യമായി സഹകരിക്കുന്ന ചിത്രമാണ് ബൈസണ്‍. ധ്രുവ് വിക്രം, അനുപമ പരമേശ്വരന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രത്തിലെ ചില രംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പശുപതി, അമീര്‍, ലാല്‍, രജിഷ വിജയന്‍, അഴകം പെരുമാള്‍, അരുവി മദന്‍, അനുരാഗ് അറോറ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ സംവിധായകന്‍ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴില്‍ അരശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എഡിറ്റര്‍: ശക്തി തിരു, കലാസംവിധായകന്‍: കുമാര്‍ ഗംഗപ്പന്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: ദിലിപ് സുബ്ബരായന്‍. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ആണ്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുനില്‍ ചൈനാനി, പ്രമോദ് ചെറുവലത്ത്, പ്രസൂണ്‍ ഗാര്‍ഗ് എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. അപ്ലാസ് എന്റര്‍ടൈന്‍മെന്റും നീലം സ്റ്റുഡിയോസും ചിത്രത്തിന്റെ ബാനറുകളാണ്.

വാഴൈ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. കാര്‍ത്തിക് സുബ്ബരാജ് ചിത്രം മഹാന്‍ ആയിരുന്നു ധ്രുവ് വിക്രമിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വാഴൈക്ക് ശേഷം എത്തുന്നത് മാരി സെല്‍വരാജ് ചിത്രമായത് കൊണ്ട് ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കികാണുന്നത്. തിയേറ്റര്‍ റിലീസിന് ശേഷം നെറ്റ് ഫ്‌ളിക് സിലൂടെയായിരിക്കും ചിത്രം സ്ട്രീമിങ് ചെയ്യുക.

Full View

Similar News