ഈ ചതിയില്‍ വീഴരുതേ..!! മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി
ഡിജിപിക്ക് പരാതി നല്‍കി;
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജസന്ദേശത്തില്‍ വിശദീകരണവും മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് എന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിലാണ് സൈബര്‍ തട്ടിപ്പ്. ലാപ്‌ടോപ്പ് ലഭിക്കുന്നതിന് മുന്നോടിയായി അപേക്ഷകരോട് പേര് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പിനുള്ള വഴി ഒരുക്കുന്നത്. സാധാരണ ജനങ്ങളിലേക്ക് വാട്‌സ്ആപ് സന്ദേശം വഴി എത്തുന്ന ലിങ്കില്‍ വിവരങ്ങള്‍ പൂരിപ്പിക്കാനാണ് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ആരും കുടുങ്ങരുതെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു.