മുഖ്യമന്ത്രിക്കും ദേലംപാടി പഞ്ചായത്തിനുമെതിരെ അപകീര്‍ത്തി സന്ദേശം : കേസെടുത്തു
അഡൂര്‍ ബാസടുക്ക ഹൗസില്‍ സികെ കുമാരന്റെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്;
By : Online correspondent
Update: 2025-11-08 05:00 GMT
ആദൂര്‍ : മുഖ്യമന്ത്രിക്കും ദേലംപാടി പഞ്ചായത്തിനും സിപിഎമ്മിനുമെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു. അഡൂര്‍ ബാസടുക്ക ഹൗസില്‍ സികെ കുമാര(61)ന്റെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ 7മണിയോടെ യുഡിവൈഎഫ് എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെയും ദേലംപാടി പഞ്ചായത്തിനെയും സിപിഎമ്മിനെയും പൊതുജന മധ്യത്തില്‍ അവഹേളിച്ചു കൊണ്ടുള്ള അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.