കാസര്‍കോട് നഗരത്തെ വര്‍ണ്ണാഭമാക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ വര്‍ണോത്സവം

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 400 ഓളം സര്‍ഗ്ഗ പ്രതിഭകളാണ് വര്‍ണോത്സവത്തില്‍ മാറ്റുരച്ചത്;

Update: 2025-11-08 10:30 GMT

കാസര്‍കോട്: നഗരത്തെ വര്‍ണ്ണാഭമാക്കി ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ വര്‍ണോത്സവം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 400 ഓളം സര്‍ഗ്ഗ പ്രതിഭകളാണ് വര്‍ണോത്സവത്തില്‍ മാറ്റുരച്ചത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഉപന്യാസം, കഥാരചന, കവിതാ രചന, പ്രസംഗം, പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളില്‍ കന്നട, മലയാളം വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു.

പ്രസംഗം മത്സരത്തില്‍ വിജയികളാകുന്നവര്‍ നവംബര്‍ 14ന് ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി, കുട്ടികളുടെ പ്രസിഡന്റ,് കുട്ടികളുടെ സ്പീക്കര്‍ സ്ഥാനങ്ങള്‍ അലങ്കരിക്കും.

ജില്ലാതല വര്‍ണ്ണോത്സവം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ സിവി ഗിരീശന്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഒ എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടിഎംഎ കരീം സ്വാഗതവും എക്‌സിക്യൂട്ടീവ് കെ സതീശന്‍ നന്ദിയും പറഞ്ഞു.



 


Similar News