ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിയുടെ 24 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ കെ. സുരേഷ് ആണ് തട്ടിപ്പിനിരയായത്;

Update: 2025-11-08 06:21 GMT

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിയുടെ 24 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ കെ. സുരേഷ്(51) ആണ് തട്ടിപ്പിനിരയായത്. സുരേഷിന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാക്ക സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് പണം കൈക്കലാക്കിയത്. വാട്സാപ്പും ഇ മൈയിലും ഫെയ്സ്ബുക്കും വഴിയാണ് സുരേഷിനെ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. ഉയര്‍ന്ന ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാരുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു. കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായതോടെയാണ് കാസര്‍കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Similar News