പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളിയിട്ട് മര്‍ദിച്ചു : 5പേര്‍ക്കെതിരെ കേസ്

ഷര്‍ട്ടിന്റെ ബട്ടണ്‍ ഊരാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണമെന്നും പരാതിക്കാരന്‍;

Update: 2025-11-08 05:11 GMT

കാസര്‍കോട് : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളിയിട്ട് മര്‍ദിച്ചതായി പരാതി. വെള്ളിയാഴ്ച വൈകിട്ട് 3.30മണിയോടെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയോട് അഞ്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ ഊരാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വരാന്തയിലേക്ക് തള്ളിയിടുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

നിലത്തു വീണ വിദ്യാര്‍ത്ഥിയെ ചവിട്ടിയും നെഞ്ചിലും മുഖത്തും അടിച്ചും പരിക്കേല്‍പ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Similar News