മണ്ണെടുക്കുന്നതിനിടെ പിടികൂടിയ ജെ.സി.ബിയുടെ നമ്പര്‍ പ്ലേറ്റ് സ്‌കൂട്ടറിന്റേത്
പേരാല്‍ പൊട്ടോറിയില്‍ സ്വകാര്യ വക്തിയുടെ പറമ്പില്‍ അനധികൃതമായി മണ്ണെടുക്കുന്നതിനിടെയാണ് ജെ.സി.ബി പിടികൂടിയത്;
By : Online correspondent
Update: 2025-11-08 05:44 GMT
കുമ്പള : മണ്ണെടുക്കുന്നതിനിടെ പിടികൂടിയ ജെ.സി.ബിയുടെ നമ്പര്‍ പ്ലേറ്റ് സ്‌കൂട്ടറിന്റേത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പേരാല്‍ പൊട്ടോറിയില്‍ സ്വകാര്യ വക്തിയുടെ പറമ്പില്‍ അനധികൃതമായി മണ്ണെടുക്കുന്നതിനിടെയാണ് ജെ.സി.ബി പിടികൂടിയത്. പൊലീസിനെ കണ്ട ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് കുമ്പള എസ്.ഐ. സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജെ.സി.ബി. കസ്റ്റഡിയിലെടുക്കുകയും കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റ് സ്‌കൂട്ടറിന്റേതെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇതിനെ പറ്റി കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി പൊലീസ് പറഞ്ഞു.