15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 6 വര്‍ഷം തടവ്
ശിക്ഷ വിധിച്ചത് ഹൊസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ് ജി പി. എം സുരേഷ്;
By : Online correspondent
Update: 2025-05-28 05:16 GMT
ബേഡകം: നഗരത്തിലെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് കോടതി ആറുവര്‍ഷം തടവും 16,000 രൂപ പിഴയും വിധിച്ചു. ബേഡകം വട്ടത്തട്ട കടക്കയത്തെ പൊലിയംകുന്നില്‍ കെ പ്രശാന്തിനാ(33)ണ് ഹൊസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ് ജി പി. എം സുരേഷ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസവും ഒരാഴ്ചയും അധികതടവ് അനുഭവിക്കണം. 2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍സ്പെക്ടര്‍ ടി ദാമോദരനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ ഹാജരായി.