കാസര്‍കോട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Update: 2025-12-12 09:14 GMT

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലാണ് സംഭവം. ചെര്‍ക്കള സ്വദേശി അബ്ദുല്ല റെയില്‍വെ സ്റ്റേഷനിലേക്ക് കാര്‍ ഓടിച്ചുപോകുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് തീയും പുകയും ഉയരുന്നത് കണ്ട് അബ്ദുല്ല വാഹനം നിര്‍ത്തുകയും ഉടന്‍ തന്നെ വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി. സുകുവിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. കാര്‍ റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയിരുന്നതിനാല്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. കാര്‍ റോഡരികിലേക്ക് മാറ്റിയതോടെയാണ് ഗതാഗതം പുന:സ്ഥാപിക്കപ്പെട്ടത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ രാജേഷ്, അഭിലാഷ്, മുഹമ്മദ് സിറാജുദ്ദീന്‍, അരുണ പി. നായര്‍, ശ്രീജിഷ, അനന്തു, ഷൈജു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Similar News