തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ആരവങ്ങള്‍ ചിത്രങ്ങളിലൂടെ
ഫോട്ടോ ദിനേശ് ഇന്‍സൈറ്റ്
വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാനഗര്‍ ഗവ. കോളേജിന് മുന്നില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍
കാസര്‍കോട് നഗരസഭാ ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച തഷ്‌രീഫയെ ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭര്‍ത്താവ് ബഷീര്‍
ചെമ്മനാട് പഞ്ചായത്തില്‍നിന്ന് വിജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്ന ഭര്‍ത്താവ്
അടുക്കത്ത്ബയല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ഫിറോസ് അടുക്കത്ത്ബയലിനെ തോളിലേറ്റി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു
തന്റെ വിജയം ഉറ്റവരെ വാട്‌സാപ്പിലൂടെ അറിയിക്കുന്ന വിജയിയായ സ്ഥാനാര്‍ത്ഥി
മംഗല്‍പാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ഉപ്പള ഗേറ്റില്‍ നിന്ന് വിജയിച്ച ഗോള്‍ഡന്‍ റഹ്മാനെ എ.കെ.എം. അഷ്‌റഫ് എം.എല്‍.എ അനുമോദിക്കുന്നു
കാസര്‍കോട് നഗരസഭയില്‍ തെരുവത്ത് വാര്‍ഡില്‍ നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ അബ്ദു റഹ്മാന്‍ തൊട്ടാനെ ആനയിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു
കാസര്‍കോട് നഗരസഭയിലെ ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച മുസ്ലിം ലീഗിലെ നൈമുന്നിസയെ ഉയര്‍ത്തിയെടുത്ത് ആഹ്ലാദപ്രകടനം നടത്തുന്ന പ്രവര്‍ത്തകര്‍
വോട്ടെണ്ണല്‍ കേന്ദ്രമായ കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് തടിച്ചുകൂടിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍
തളങ്കര പള്ളിക്കാല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച കെ.എം. ഹനീഫ തനിക്ക് പ്രവര്‍ത്തകര്‍ അണിയിച്ച ഹാരം ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാനെ അണിയിക്കുന്നു