കാസര്‍കോട്ട് താമസിക്കുന്ന യു.പി സ്വദേശിയുടെ മുപ്പത് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്.;
By : Online correspondent
Update: 2025-05-22 06:56 GMT
കാസര്‍കോട്: ലാഭവിഹിതം വാഗ്ദാനം ചെയ്ത് കാസര്‍കോട്ട് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ മുപ്പത് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. യു.പി മാവു ജില്ലയിലെ കജിപുര സ്വദേശി സന്ദീപ് കുമാര്‍ ചൗരസ്യ(53)യുടെ 30,460,38 രൂപയാണ് തട്ടിയെടുത്തത്.
സന്ദീപ് കുമാറിന്റെ പരാതിയില്‍ പ്രകാശ് കുമാര്‍ എന്നയാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. 2025 ഏപ്രില്‍ 3,4 തീയതികളിലായാണ് സന്ദീപ് കുമാറില്‍ നിന്ന് പ്രകാശ് കുമാര്‍ പണം കൈക്കലാക്കിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. എന്നാല്‍ പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.