മാങ്ങാത്തൊലി തൊണ്ടയില്‍ കുടുങ്ങി തയ്യല്‍ തൊഴിലാളി മരിച്ചു
ബെള്ളൂര്‍ ശാസ്താ നഗര്‍ സ്വദേശി കെ.പി. രാഘവന്‍ ആണ് മരിച്ചത്;
By : Online correspondent
Update: 2025-05-22 05:36 GMT
കാസര്‍കോട്: മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. കാസര്‍കോട് നഗരത്തിലെ തയ്യല്‍ തൊഴിലാളിയും ബെള്ളൂര്‍ ശാസ്താ നഗര്‍ സ്വദേശിയുമായ കെ.പി. രാഘവന്‍ (76) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ വഴിയില്‍ നിന്ന് വീണ് കിട്ടിയ പഴുത്ത മാങ്ങ കഴിക്കുമ്പോള്‍ തൊലി തൊണ്ടയില്‍ കുടുങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. രാഘവനെ നാട്ടുകാര്‍ ഉടന്‍തന്നെ കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: നിര്‍മല. മക്കള്‍: ഗണേഷ്, അവിനാശ്, അനിത, സരിത. മരുമക്കള്‍: സൗമ്യ, മനോജ്, അജിത്. സഹോദരങ്ങള്‍: പ്രേമ, സീമന്തി.