കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ചയും റെഡ് അലേര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകളില്‍ മാറ്റമില്ല
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്.;
By : Online correspondent
Update: 2025-05-25 12:44 GMT
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ചയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് തിങ്കളാഴ്ച(മെയ് 26) ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.
ഞായറാഴ്ച ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. ജനങ്ങളോട് കനത്ത ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.