കള്ളാറില്‍ കോണ്‍ക്രീറ്റ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന കരിവേടകം സ്വദേശി മരിച്ചു

ബേഡകം കരിവേടകം ചുഴുപ്പിലെ ആനന്ദന്‍ ആണ് മരിച്ചത്;

Update: 2025-05-28 05:26 GMT

രാജപുരം: കള്ളാറില്‍ കോണ്‍ക്രീറ്റ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കരിവേടകം സ്വദേശി മരിച്ചു. ബേഡകം കരിവേടകം ചുഴുപ്പിലെ ആനന്ദന്‍(42) ആണ് മരിച്ചത്.

ഏപ്രില്‍ 30ന് കള്ളാറിലെ ഒരു കെട്ടിടത്തില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്യുന്നതിനിടെ ആനന്ദന്‍ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ആനന്ദന്‍ ഭാര്യ സിന്ധുവിനും കുട്ടിക്കുമൊപ്പം പനത്തടി കുറിഞ്ഞിയില്‍ താമസിച്ചുവരികയായിരുന്നു. രാജപുരം പൊലീസ് കേസെടുത്തു.

Similar News