കാസര്‍കോട്ട് റെയില്‍വേ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് വീണു

Update: 2025-05-26 06:15 GMT

കാസര്‍കോട്ട് റെയില്‍വേ ഇലക്ട്രിക്ക്  ലൈനിലേക്ക് തെങ്ങ് വീണു

കാസര്‍കോട്: കുമ്പള -കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മൊഗ്രാല്‍ പുത്തൂരില്‍ രണ്ടാം ട്രാക്കിലെ ഇലക്ട്രിക് ലൈനിന് മുകളിലേക്ക് തെങ്ങ് പൊട്ടി വീണു. ഇന്ന്് രാവിലെയാണ് സംഭവം. തെങ്ങ് മുറിച്ച് മാറ്റാനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണ്. കാസര്‍കോട് ഫയര്‍ഫോഴ്‌സ് ടീമും റെയില്‍വേ മെയിന്റനന്‍സ് ടീമും പോലീസും ചേര്‍ന്നാണ് മരം മുറിച്ചു നീക്കുന്നത്. ഈ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു.

Similar News