ഗള്‍ഫില്‍ ജോലിക്ക് വിസ വാഗ് ദാനം ചെയ്ത് ചട്ടഞ്ചാല്‍ സ്വദേശിയുടെ 3,58,000 രൂപ തട്ടിയെടുത്തു; ദമ്പതികള്‍ക്കെതിരെ കേസ്

ചട്ടഞ്ചാല്‍ തെക്കില്‍ പറമ്പ എല്‍.പി സ്‌കൂളിന് സമീപത്തെ അബ്ബാസ് അറഫാത്തിനാണ് പണം നഷ്ടമായത്.;

Update: 2025-05-27 04:07 GMT

ചട്ടഞ്ചാല്‍: ഗള്‍ഫില്‍ ജോലിക്ക് വിസ വാഗ് ദാനം ചെയ്ത് ചട്ടഞ്ചാല്‍ സ്വദേശിയുടെ 3,58,000 രൂപ തട്ടിയെടുത്തുവെന്ന് പരാതി. ചട്ടഞ്ചാല്‍ തെക്കില്‍ പറമ്പ എല്‍.പി സ്‌കൂളിന് സമീപത്തെ അബ്ബാസ് അറഫാത്തിനാണ് പണം നഷ്ടമായത്. അറഫാത്തിന്റെ പരാതിയില്‍ കോട്ടിക്കുളം ബെക്കെ പള്ളി പെട്രോള്‍ പമ്പിന് സമീപത്തെ അബ്ദുള്‍ റൗഫ്(42), ഭാര്യ റെയ് ഹാനത്ത്(32) എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

2024 ഒക്ടോബര്‍ 28 മുതല്‍ വിവിധ ദിവസങ്ങളിലായി ഗള്‍ഫില്‍ പാര്‍ട്ട് ണര്‍ ഷിപ്പുള്ള കമ്പനിയില്‍ ഡ്രൈവര്‍ ജോലിക്കുള്ള വിസ വാഗാദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് അറഫാത്തിന്റെ പരാതിയില്‍ പറയുന്നത്.

Similar News