സ്‌കൂട്ടറില്‍ കടത്തിയ 34.560 ലിറ്റര്‍ മദ്യം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

Update: 2025-05-27 06:13 GMT

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 34.560 ലിറ്റര്‍ കര്‍ണാടക മദ്യം മധൂര്‍ പന്നിപ്പാറ ചെട്ടുംകുഴി റോഡില്‍വെച്ച് സൈസ് സംഘം പിടികൂടി. പ്രതി പന്നിപ്പാറയിലെ രാധാകൃഷ്ണന്‍ ഓടി രക്ഷപ്പെട്ടു. ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വാഹനവും തൊണ്ടിമുതലുകളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സി.ഇ.ഒമാരായ ധന്യ , ഫാത്തിമത്ത് ഷംസ, അലോക് ഗുപ്ത, കെ വിനോദ്, ജി.എസ് ലിജു എന്നിവരും ഉണ്ടായിരുന്നു.

Similar News