നിങ്ങളുടെ ശരീരം പഞ്ചസാരയ്ക്ക് അടിമപ്പെട്ടോ? അറിയാം ഈ പത്ത് സൂചനകളിലൂടെ

Update: 2025-05-02 09:34 GMT

മധുരം നിറഞ്ഞ പലഹാരങ്ങളോടും മറ്റ് ഉല്‍പ്പന്നങ്ങളോടും പതിവിലും വിപരീതമായി കൂടുതല്‍ തോന്നുന്നുണ്ടോ? മധുരം കഴിക്കാന്‍ തീവ്രമായ ആഗ്രഹം ഉണ്ടാവുന്ന ഘട്ടത്തില്‍ ഇത് ശരീരത്തെ പലതരത്തിലും ബാധിക്കുന്നു. നിങ്ങളറിയാതെ തന്നെ ഇത് ആരോഗ്യത്തെ കാര്‍ന്നുതിന്നുന്നു. ശരീരം പഞ്ചസാരയ്ക്ക് അടിമപ്പെട്ടോ എന്ന് സൂചിപ്പിക്കുന്ന പത്ത് ഷോക്കിംഗ് സൂചനകളെ കുറിച്ച് വിവരിക്കുകയാണ് മിറൂന ഭാസ്‌കര്‍ എന്ന സര്‍ട്ടിഫൈഡ് ന്യൂട്രിഷനിസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെ.

കൂടുതല്‍ മധുരം കഴിക്കുന്നത് രുചിമുകളങ്ങളുടെ പ്രവര്‍ത്തനം കുറയ്ക്കാന്‍ കാരണമാകുന്നു.കൂടുതല്‍ പഞ്ചസാര അകത്തേക്ക് കടക്കുന്നത് കൊളാജന്റെ പ്രവര്‍ത്തനം കുറച്ച് ഗ്ലൈക്കേഷന്റെ പ്രവര്‍ത്തനം കൂട്ടുന്നു. ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനും അസ്വാഭാവികമായ വാര്‍ധക്യം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

ഉയര്‍ന്ന പഞ്ചസാരയുടെ അളവ് മസില്‍, സന്ധി വേദനകള്‍ക്ക് കാരണമാവുന്നു. വായിലെ ബാക്ടീരിയകളെ ഉത്തേജിപ്പിക്കാന്‍ പഞ്ചസാരയ്ക്ക് കഴിയുന്നു. ഇത് ആസിഡ് ഉല്‍പ്പാദിപ്പിച്ച് പല്ലുകളുടെ ശോഷണത്തിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതോടെ പൊണ്ണത്തടിയുണ്ടാകുന്നു. അധ്വാനിക്കുന്നതിനോട് മടുപ്പുളവാക്കുന്നു.

മനുഷ്യരുടെ ദഹന വ്യവസ്ഥയിലെ ആവശ്യമില്ലാത്ത ഗട്ട് ബാക്ടീരികള്‍ പെരുകാന്‍ പഞ്ചസാര കാരണമാകുന്നു. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അമിതമായ പഞ്ചസാര ശരീരത്തില്‍ കൊഴുപ്പടിയുന്നതിന് കാരണമാവുകയും പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യുന്നു.



Similar News