കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ഏറ്റവും മികച്ച ഭക്ഷണങ്ങള്‍ അറിയാം
കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം.;
ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ പലര്‍ക്കും നല്ല ഉത്സാഹമാണ്. ഇതിനായി പലരും കഠിന പ്രയത്‌നം തന്നെ നടത്താറുണ്ട്. അത്തരത്തില്‍ കണ്ണുകളുടെ യുവത്വവും എക്കാലത്തും നിലനിര്‍ത്താന്‍ നല്ല പരിപാലനം ആവശ്യമാണ്. പ്രത്യേകിച്ച്, നല്ല കാഴ്ച ശക്തി ഉണ്ടെങ്കില്‍ മാത്രമേ, ഏത് പ്രായത്തിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയൂ.
മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലാപ്പ് ടോപ്പുകള്‍, മൊബൈലുകള്‍, ടാബുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ കണ്ണിന്റെ കാഴ്ചയെയും ഇത് ബാധിക്കുന്നുണ്ട്. കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം. ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹം അനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും കാഴ്ചക്കുറവിന് കാരമായേക്കാം.
നമ്മുടെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്, പക്ഷേ നമ്മുടെ കണ്ണിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാന്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത്തരത്തില്‍ കണ്ണിന്റെ കാഴ്ച ശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന കുറച്ച് ഭക്ഷണങ്ങളെ കുറിച്ച് അറിയാം.
മീന്‍
ചൂര, മത്തി, അയല പോലെയുള്ള മത്സ്യങ്ങളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും, കണ്ണുകളില്‍ അസുഖങ്ങള്‍ വരാതെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, ആഹാരത്തില്‍ മത്സ്യ വിഭവങ്ങള്‍ ധാരാളം ചേര്‍ത്ത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
മുട്ട
പ്രോട്ടീന്‍ ലഭിക്കാന്‍ മാത്രമല്ല, കണ്ണുകളുടെ ആരോഗ്യം പരിപാലിക്കുന്നതിനും മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ടയില്‍ സിയസാന്തിന്‍, ആന്റിഓക്സിഡന്റ്സ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിലെ റെറ്റിനയുടെ ആരോഗ്യം പരിപാലിക്കാന്‍ വളരെ നല്ലതാണ്. കൂടാതെ, മുട്ടയില്‍ വിറ്റമിന്‍ എ, സെലേനിയം എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ, കണ്ണുകളുടെ ആരോഗ്യം പരിപാലിക്കാന്‍ സഹായിക്കുന്നു.
സൂര്യകാന്തി വിത്ത്
വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. കണ്ണിന്റെ കാഴ്ച ശക്തിയും അതുപോലെ പ്രവര്‍ത്തനം സുഗമമാക്കാനും വൈറ്റമിന്‍ ഇ സഹായിക്കും. രാത്രിയിലെ കാഴ്ചക്കുറവ് പരിഹരിക്കാനും സൂര്യകാന്തി വിത്തുകള്‍ക്ക് സാധിക്കും. ദിവസവും ആഹാരത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ വളരെ വലുതാണ്.
കാരറ്റ്
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ കാരറ്റിന്റെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നാണ് കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നത്. ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വൈറ്റാമിന്‍ എ ആയി മാറുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു. വൈറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഉത്തമമാണ്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മത്തങ്ങാ, മധുരക്കിഴങ്ങ്, ചേന, ചീര എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഇലകള്‍
മുരിങ്ങയില, ചീര, അതുപോലെ, ബ്രോക്കോളി എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇവയില്‍ ലൂട്ടേയ് ന്‍, സിയാസാന്തിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇവ കണ്ണുകളുടെ ആരോഗ്യം പരിപാലിക്കാന്‍ വളരെയധികം സഹായിക്കുന്നു.
നട്സ്
ബദാം, കശുവണ്ടി, പിസ്ത, അതുപോലെ, മത്തന്റെ വിത്ത് എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡ്, അതുപോലെ, വിറ്റമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇതെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയുടെ മറ്റൊരു നല്ല ഉറവിടമാണ് മധുരക്കിഴങ്ങ്. 14 കാരറ്റിനേക്കാൾ കൂടുതൽ വിറ്റാമിൻ എ ഇതിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ ദിവസേന ശുപാർശ ചെയ്യുന്ന വിറ്റാമിൻ ഉപഭോഗത്തിന്റെ 200% ത്തിലധികം ഇത് നൽകുന്നു. പ്രകാശകിരണങ്ങളെ കാഴ്ചയിലേക്ക് വിവർത്തനം ചെയ്യാനുള്ള റെറ്റിനയുടെ കഴിവിനെ ഇത് പിന്തുണയ്ക്കുകയും വരണ്ട കണ്ണുകൾ തടയാൻ ആവശ്യമായ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.
തക്കാളി
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ തക്കാളി കഴിക്കുന്നത് വളരെ നല്ലതാണ്. തക്കാളിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ, സിയാസാന്തിന്‍ ബീറ്റ-കരോറ്റീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാല്‍, തക്കാളിയും ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
പയർവർഗ്ഗങ്ങൾ
പയർവർഗ്ഗങ്ങൾ സിങ്കിന്റെ നല്ല ഉറവിടമാണ്. എഎംഡി രോഗനിർണയം നടത്തിയ ആളുകൾക്ക് സിങ്ക് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.9 കരളിൽ നിന്ന് റെറ്റിനയിലേക്ക് വിറ്റാമിൻ എ വലിച്ചെടുക്കുന്നതിലൂടെ കണ്ണുകളിൽ സംരക്ഷണ പിഗ്മെന്റ് മെലാനിൻ ഉത്പാദിപ്പിക്കാനും ഇത് സഹായിക്കുന്നു, ഇത് രാത്രി കാഴ്ചക്കുറവും തിമിരവും കുറയ്ക്കുന്നു.