ഇത് വ്യാജ വെബ്‌സൈറ്റ്!! മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

Update: 2024-12-19 07:30 GMT

ന്യൂഡൽഹി: രാജ്യത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പദ്ധതികളുടെയും പേരില്‍ നിര്‍മിക്കുന്ന വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം. സര്‍വശിക്ഷാ അഭിയാന്‍ എന്ന പേരില്‍ നിലനില്‍ക്കുന്ന വെബ്‌സൈറ്റ് വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് ആണെന്നേ കാഴ്ചക്കാരന് തോന്നൂ. സൈറ്റില്‍ നിരവധി തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഓരോ സംസ്ഥാനം തിരിച്ചുള്ള ഒഴിവുകളും യോഗ്യതകളും വ്യാജ സൈറ്റില്‍ വിവരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു വെബ്‌സൈറ്റിന് നേതൃത്വം നല്‍കുന്നില്ലെന്നും samagra.education.gov.in എന്നതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റെന്നും പി.ഐ.ബി അറിയിച്ചു. വ്യാജ വെബ്‌സൈറ്റില്‍ കാണിക്കുന്ന തൊഴിലവസരങ്ങള്‍ കണ്ട് പൊതുജനങ്ങള്‍ ജോലിക്ക് അപേക്ഷിക്കരുതെന്നും സൈറ്റിലെ ഫോണ്‍ നമ്പറുകളിലേക്കൊ ഇമെയിലിലേക്കോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Similar News