ആ വീഡിയോ സത്യമല്ല..!!! 76കാരന്‍ 12 വയസ്സുകാരിയെ വിവാഹം കഴിച്ചെന്ന പ്രചരണത്തിലെ വസ്തുത
By : Online Desk
Update: 2024-11-30 11:11 GMT
ബംഗ്ലാദേശില്‍ 76 വയസ്സുകാരന്‍ 12 വയസ്സുകാരിയെ വിവാഹം ചെയ്‌തെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രായമുള്ള ആളിന്റെ സമീപം ഒരു സ്ത്രീയും പിറകില്‍ കുറേപേരും നില്‍ക്കുന്നത് കാണാം. നവംബര്‍ 21ന് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്. യാഥാര്‍ത്ഥ്യമറിയാതെ വിമര്‍ശിച്ചവരും ഏറെ. എന്നാല്‍ തിരക്കഥയുടെ ഭാഗമായി അഭിനയിച്ചതിന്റെ ഭാഗമായി ചെയ്ത വീഡിയോ ആണ് ഇതെന്ന് വ്യക്തമായി.വീഡിയോയുടെ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ എം.ബി ടിവി എന്ന അക്കൗണ്ടില്‍ കാണാം. വീഡിയോയിലുള്ളവര്‍ മറ്റ് പല വീഡിയോയിലും അഭിനയിച്ചുട്ടള്ളതായും വ്യക്തമാവും.