രത്തന്‍ ടാറ്റയുടെ വിയോഗത്തിന് ശേഷം നോയല്‍ ടാറ്റയുടെ നേതൃത്വത്തില്‍ പുതിയ നാനോ കാര്‍ വിപണിയില്‍ ഇറക്കുവെന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെറലായിരിക്കുയാണ്. 624 സി.സി, പെട്രോള്‍ എഞ്ചിന്‍, 30 കിലോ മീറ്റര്‍ മൈലേജ് എന്നിങ്ങനെയാണ് ചിത്രത്തിനൊപ്പം സവിശേഷതകള്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ചിത്രം മറ്റൊരു കമ്പനിയുടെ കാറാണെന്നും എഡിറ്റ് ചെയ്തതാണെന്നും തെളിഞ്ഞു. പുതിയ നാനോ കാര്‍ ഇറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് കാണിച്ച് ടാറ്റാ മോട്ടോഴ്‌സും രംഗത്തെത്തിയിട്ടുണ്ട്.

