ഒറ്റവിളിയില്‍ രക്തം കിട്ടും: കേന്ദ്രസര്‍ക്കാര്‍ പദ്ധതി! പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം

Update: 2025-01-03 05:48 GMT

രക്തം ആവശ്യമുള്ള രോഗികള്‍ക്ക് രക്തം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന തരത്തില്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്. രക്തം ആവശ്യമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയിലൂടെ രക്തം ലഭിക്കാന്‍ ഫോണില്‍ 104 ഡയല്‍ ചെയ്താല്‍ മതി. ബ്‌ളഡ് ഓണ്‍ കോള്‍ എന്ന് പേരിട്ടിരിക്കുന്ന സേവനത്തിലൂടെ നാല് മണിക്കൂറിനുള്ളില്‍ 40 കിലോ മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് രക്തം ലഭിക്കുമെന്നും ഒരു ബോട്ടിലിന് 450 രൂപയാണ് വില. യാത്ര ചെലവ് 100. എന്നാണ് സന്ദേശം.എന്നാല്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നില്ലെന്നും വ്യാജ സന്ദേശമാണ് പ്രചരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സന്ദേശത്തില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന നമ്പറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

Similar News